ക്ഷണം...........
കേരള സര്‍ക്കാരിന്റെ ടൂറിസം വകുപ്പ് ഇന്ത്യക്കാരുടെ എല്ലാം തന്നെ സൂപ്പര്‍ സ്റ്റാര്‍ ആയ അല്ലെങ്കില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ പത്താളുകള്‍ അറിയുന്ന ബിഗ് ബി യെ tourism ambassadar ആകാന്‍ ഔദ്യോഗികമായി തന്നെ ക്ഷണിച്ചിരിക്കുന്നു...ബിഗ് ബി യിലൂടെ കേരള ടൂറിസം അഭിവൃധിപെടുത്തുക എന്നതാണ് ലക്‌ഷ്യം....
ബിഗ് ബി സന്തോഷത്തോടെ ക്ഷണം സ്വീകരിക്കുകയും " God's own country" എന്ന് എടുത്തു പറയുകയും ചെയ്തു...
അപമാനം......
ഈ അപമാനം എന്ന് പറയുന്നത് ബിഗ് ബി ക്ക് മാത്രമല്ല കേരളത്തിലെ സാധാരണ ജനങ്ങളായ ഞങ്ങള്‍ക്ക് കൂടിയാണ് എന്ന് മുഖവുരയായി പറയട്ടെ.........
കാര്യത്തിലേക്ക് വരാം... ക്ഷണം അറിഞ്ഞ പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം വിചിത്രമായ... സാധാരണക്കാരായ ജനങ്ങള്‍ അധികം ചിന്തിക്കാന്‍ ഇടയില്ലാത്ത ഒരു കാരണം കണ്ടു പിടിക്കുന്നു. ബിഗ് ബി ഗുജറാത്ത് സര്‍ക്കാരിന്റെ tourism ambassadar ആണ്. അവിടെ ഭരിക്കുന്നത് ബി ജെ പി ആണ്.......അതുകൊണ്ട് ഇടതു പക്ഷം ഭരിക്കുന്ന കേരളത്തില്‍ പറ്റില്ല...ഇത് കേട്ട കേരള സര്‍ക്കാര്‍ തന്നെ അപ്പോളാണ് ഇങ്ങനെ ഒരു സംഭവത്തെ കുറിച്ച് ചിന്തിക്കുന്നത് ... എന്തായാലും പഴയ രാജഭരണ കാലത്തെ അനുസ്മരിപ്പിക്കും വിധം അപ്പോള്‍ തന്നെ കേന്ദ്ര ഉത്തരവ് ശിരസാ വഹിക്കുകയും നടപ്പിലാക്കുകയും ചെയ്തു... ഇത് കെട്ട് ഏതാണ്ട് മൂന്നു മൂന്നര കോടി വരുന്ന മല്ലുസ് പൊട്ടിച്ചിരിചെന്നാണ് കേള്‍വി.........അതില്‍ ഒരു മല്ലു ആയ എന്റെ ചിരി ഇവിടെ രേഖപ്പെടുത്തുന്നു......
ഹഹഹഹഹ.................ഹഹഹഹഹ.................ഹഹഹഹഹ.................
അമിതാഭ് ബച്ചന്‍ എന്ന ബിഗ് ബി യുടെ ഒരു മത്സരത്തിനു സാധ്യത പോലുമില്ലാത്ത താര മൂല്യം ചൂഷണം ചെയ്തു കേരള ടൂറിസം വികസിപ്പിക്കാന്‍ ഒരു ജനാധിപത്യ സര്‍ക്കാര്‍ എടുത്ത തീരുമാനത്തിന് മുകളില്‍ കാര്‍ക്കിച്ചു തുപ്പുകയാണ് കപട ബുദ്ധിജീവികള്‍ ആയ പാര്‍ട്ടിയിലെ ''അണ്ണന്മാര്‍"ചെയ്തത്...
ഇങ്ങനെയുള്ള ''നല്ല'' തീരുമാനങ്ങള്‍ മൃത പ്രായയായി കൊണ്ടിരിക്കുന്ന ഈ പാര്‍ട്ടിയെ വിഷം കൊടുത്തു കൊല്ലുന്നതിനു ഉപകരിക്കും എന്നതില്‍ യാതൊരു തര്‍ക്കവുമില്ല... ഈ തീരുമാനം എടുത്ത ''അണ്ണന്മാര്‍ക്ക്" "നമോവാഗവും" അതില്‍ സാധാരണക്കാരനായ ഒരു മല്ലുവിന്റെ "മാനദണ്ടവും" രേഖപ്പെടുത്തുന്നു... (ref : മായിന്കുട്ടി വി )
പിന്കുറിപ്പ്: കേരള സര്‍ക്കാരിന്റെ പുതിയ തീരുമാനം അറിഞ്ഞ ബിഗ് ബി പൊട്ടിക്കരഞ്ഞെന്നും "എനിക്കിനി ജീവിക്കണ്ട" എന്ന് പറഞ്ഞു കൊണ്ട് ജുഹു ബീച്ചില്‍ ചെന്ന് കടലില്‍ ചാടി ആത്മഹത്യാ ചെയ്യാന്‍ ശ്രമിച്ചു എന്നും ആണ് കേള്‍വി.....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ