അന്നൊരു ഞായര്‍ ആഴ്ച ആയിരുന്നു..പതിവ് പോലെ മനോജ് വളരെ താമസിച്ചു ഉറക്കമുണര്‍ന്നു.....എന്നത്തേയും പോലെ ആദ്യം മൊബൈല്‍ എടുത്തു നോക്കി....പതിനാല് missed call രണ്ടു messages . എല്ലാം ഒരാളുടെ വക...അവളുടെ വക.....അവള് ഇന്ന് പള്ളിയിലേക്ക് വരുന്നുണ്ട്...അവിടെ ചെല്ലാനാണ് മെസ്സേജ്.....ഇന്ന് എന്തെങ്കിലും തീരുമാനിക്കേണ്ടി വരും.....എന്ത് തീരുമാനിക്കാനാണ് ജോലിയും കൂലിയുമില്ലാത്ത തന്റെ തീരുമാനം വെള്ളത്തില്‍ വരച്ച വര പോലെ അല്ലെയുള്ളൂ....അവളെ കൈവിടേണ്ടി വരും....അങ്ങനെ ഒക്കെ ആലോചിച്ചു ഇരിക്കുമ്പോള്‍ അമ്മ ചായയുമായി വന്നു.........
ചായ ഊതി കുടിച്ചു കൊണ്ട് വാച്ചിലേക്ക് നോക്കി...അവള് പറഞ്ഞ സമയം ആകാന്‍ പോകുന്നു....കുറുബാന കഴിഞ്ഞാല്‍....ആ ഇലഞ്ഞി ചുവട്ടില്‍ അവള് തന്നെയും നോക്കി നില്ക്കും.....ശൂന്യമായ മനസോടെ അവന് ഇറങ്ങി നടന്നു.....അവള് എത്തിയിട്ടില്ല...വന്നപ്പോള്‍ തന്നെ അവള് പറഞ്ഞു.....എന്തെങ്കിലും ഒന്ന് തീരുമാനിക്കണം.....കല്യാണത്തിന് ഡേറ്റ് എടുത്തു....അവന് ഒന്നും മിണ്ടിയില്ല...പഴയ പ്രണയത്തില്‍ പൊതിഞ്ഞ വാക്കുകള്‍ ഇല്ല.......സങ്കടത്തിന്റെ നിതാന്ത നിശബ്ധതയുമില്ല.....
തൊണ്ടയില്‍ കുടുങ്ങിയ ഗദ്ഗതം മാത്രം...അവന് പതുക്കെ പറഞ്ഞു...ഒന്നും ചെയ്യാനില്ല.....നീ വിവാഹത്തിന് സമ്മതിക്കുക.....മറക്കുക......അവിടെ നിന്നും എഴുന്നേറ്റു നടന്നു.......
കുറച്ചു വര്‍ഷങ്ങള്‍ കടന്നു പോയി........
ഇന്ന് വീണ്ടും ഞായര്‍.........പഴയപോലെ ഉമ്മറത്ത് മനോജ്....പക്ഷെ ചായ കൊണ്ട് വന്നത് അമ്മയല്ല........അവന്റെ സ്വന്തം ഭാര്യ തന്നെ....ആ പഴയ സീരിയസ് ഞായര്‍ ഇപ്പോള്‍ ഒരു തമാശ ഞായര്‍ ആണ്.... അതെ ഒരു ഞായര്‍ റിയാലിറ്റി........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

ha ha.. great aliyaa.. super saadhanam..
മറുപടിഇല്ലാതാക്കൂഅതെന്തായാലും കൊള്ളാം........ആ താടി അങ്ങ് എടുത്തു അല്ലെ........
മറുപടിഇല്ലാതാക്കൂഒരേ ഒരു വായനക്കാരനായ താങ്കള്‍ക്ക് നന്ദി സുഹൃത്തേ.....
ഒരു മാതിരി ഉള്ള എല്ലാം അണ്ണന്മാരും ചേച്ചിമാരും.....ഈ ഞായരഴ്ച്ചകളിലൂടെ കടന്നു പോയവരായിരിക്കാം......
മറുപടിഇല്ലാതാക്കൂഅവരില് മിക്കവാറും ഞായറാഴ്ചത്തെ ഉച്ചയുരക്കതിനിടയില് ചിലപ്പോളെങ്കിലും ''ഞായറാഴ്ചകള്‍'' ഓര്‍ക്കുന്നുണ്ടാകാം ............
പക്ഷെ സാംസ്കാരിക രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉയര്‍ന്ന ഗ്രാഫ് .......മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ആഗോള വല്ക്കരനതിന്റെയും ഉദാര വല്ക്കരനതിന്റെയും അനന്തരഫലം...........അടുത്ത തലമുറയുടെ ഞായറാഴ്ച ഓര്‍മകളെ മൊത്തത്തില്‍ അങ്ങ് കൊന്നേക്കാം.......അതിന്റെ ഒരു ശങ്കൊലി അങ്ങ് ദൂരെ എവിടെയോ കേള്‍ക്കുന്നുണ്ട്.........
ചെലപ്പോള്‍ അച്ചുവിന്റെ തോന്നലുമാകം..........
achuvinte thonnal onnumalla.
മറുപടിഇല്ലാതാക്കൂputhiya thalamurakku njaayaraazhchakale orthirikkaan onnum samayamilla.. athu thanneyaanu nallathu. aa samayathu paniyeduthu kaashundaakki jeevitham aaswadichukoode??
അണ്ണാ ..നോസ്ടാല്ജിക് പോസ്റ്റ് ..കൊള്ളാം .ഞാന്‍ ചങ്കും വിരിച്ചു തന്നെ പറയും ..എനിക്ക് ഇത്തരം ഞായറാഴ്ച അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല ...അടുത്തുള്ള അമ്പലത്തില്‍ ശനിയാഴ്ച ആണ് വിശേഷ ദിവസം . :D
മറുപടിഇല്ലാതാക്കൂ"വിവാഹിതര്‍ അനാവശ്യമായി ചങ്ക് വിരിക്കുന്നത് ആരോഗ്യത്തിന് ഹാനികരം"
മറുപടിഇല്ലാതാക്കൂ