ടി വി ചന്ദ്രന്റെ ഡാനി ഇന്ന് വീണ്ടും കണ്ടു. ഇപ്പോള്‍ ഇങ്ങനെ ഒരു സാധനം ഇവിടെ ഉള്ളത് കൊണ്ട് രണ്ടു വാക്കുകള്‍ എഴുതാതിരിക്കാന്‍ വയ്യ. ഒരു മനുഷ്യന്റെ ജീവിതം വളരെ മനോഹരമായി, അയാളുടെ വിഷമതകള്‍ മറ്റുള്ളവര്‍ക്ക് തമാശയായി അവതരിപ്പിച്ചിരിക്കുന്നു. ആരോടും പരിഭവമില്ല. പിണക്കവും ഇല്ല. ജീവിതത്തിനു ഒരു അര്‍ത്ഥവുമില്ല. ഡാനി ചുമ്മാതെ ജീവിച്ചു മരിച്ചു. ഇപ്പോളും ജീവിച്ചിരിക്കുന്ന ഡാനിമാരെ മനസ്സില്‍ ഓര്‍ക്കുന്നു. അവരും ഒരു നാള്‍ മരിക്കും. അപ്പോളും കുറെ ഡാനിമാര്‍ ജീവിച്ചിരിക്കും. ഡാനിമാര്‍ ഇല്ലാതെ എന്ത് ലോകം. അവരില്ല എങ്കില്‍ മാഗിമാര്‍ക്ക് നിലനില്പില്ലല്ലോ. ടി വി ചന്ദ്രന് അഭിവാദനങ്ങള്‍. ഒപ്പം ഡാനിക്കും...
''No arguments. I am leaving''
Danny.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ