ബ്ലോഗര്‍ സൂത്രം മെനു ബാര്‍

2010 ഫെബ്രുവരി 26, വെള്ളിയാഴ്‌ച

കപടപരിഷ്കാരികള്‍......

ഇത് ഒരു അത്മപരിശോധനയാണ്‌. ഞാനുള്‍പ്പെടെ ഉള്ള മലയാളികള്‍ക്ക് അത്യാവശ്യമായി വേണ്ടുന്ന ഒരു ആത്മപരിശോധന. ഈ അടുത്ത് ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനിയും ഒരു യുവാവും ഒരുമിച്ചു ആത്മഹത്യ ചെയ്തിരിക്കുന്നു. കാരണം മൊബൈല്‍ ഫോണ്‍. യഥാര്‍ത്ഥത്തില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം മലയാളിക്ക് അറിയില്ല എന്നാണ് എന്റെ പക്ഷം. പ്രത്യേകിച്ച് യുവാക്കള്‍ക്ക്. യുവാക്കള്‍ കൂടുതലും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് പ്രേമ ഭാജനങ്ങളുമായി അര്‍ദ്ധരാത്രി വരെ സല്ലപിക്കുന്നതിനും തരം കിട്ടിയാല്‍ അവരുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ കാമറയില്‍ പകര്തുന്നതിനുമാണ്. ഇങ്ങനെ തുറന്നു പറയുമ്പോള്‍ പലര്‍ക്കും എതിര്‍പ്പുണ്ടാകാം. പക്ഷെ ഇതൊരു യാഥാര്‍ത്ഥ്യമാണ്...

മുന്തിയ മൊബൈല്‍ ഫോണുകള്‍ ഒരു പരിഷ്കാരമായി മലയാളി കാണുന്നു. അയ്യായിരം രൂപ മാസ വരുമാനം ഉള്ളവന്‍ പതിനായിരം രൂപയുടെ മൊബൈല്‍ ഫോണ്‍ വാങ്ങുന്നു. ഒരു വരുമാനവും ഇല്ലാത്തവന്‍ പതിനയ്യയിരത്തിന് വാങ്ങുന്നു. അങ്ങനെ മൊബൈല്‍ ഫോണിന്റെ ഉപയോഗം അറിയാത്ത മലയാളി ബസിലും ട്രെയിനിലും വഴിയരികിലും നിന്ന് ഫോട്ടോ എടുത്തു കളിക്കുന്നു... അത് മറ്റുള്ളവരെ കാണിച്ചു കയ്യടി വാങ്ങുന്നു.
നിങ്ങളുടെ അമ്മയുടെയോ പെങ്ങളുടെയോ ഫോട്ടോ കാണുമ്പോളും നിങ്ങള്‍ ഇത് പോലെ കയ്യടിക്കുമോ???

സാംസ്‌കാരിക സമ്പന്നര്‍ എന്ന് നാഴികക്ക് നാല്‍പതു വട്ടം പറയുന്ന ഈ ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ (ഞങ്ങള്‍ തന്നെ പറയുന്നത്) സാംസ്കാരികമായി അധപതിചിരിക്കുന്നു .....

നമ്മുടെ നാട്ടില്‍ ഇപ്പോള്‍ നേരിടേണ്ടി വരുന്നത് രണ്ടു തരം നോട്ടങ്ങളാണ്...ഒന്ന് തുറിച്ചു നോട്ടവും മറ്റൊന്ന് എത്തി നോട്ടവും. തുറിച്ചു നോട്ടം സഹിക്കാം ....നമ്മള്‍ താഴെ നോക്കി പോയാല്‍ മതി. പക്ഷെ എത്തി നോട്ടം തടയാന്‍ നമ്മള്‍ക്ക് സാധിക്കില്ല. അന്യന്റെ സ്വകാര്യതയില്‍ എത്തി നോക്കി അതില്‍ ആനന്ദം കണ്ടെത്തുന്ന ഒരു സമൂഹം ലോകത്തില്‍ വരോരിടത്തും ഉണ്ടാവും എന്ന് എനിക്ക് തോന്നുന്നില്ല. അന്യനെ നോക്കുന്ന സമയം സ്വയം തന്നെ തന്നെ നോക്കി ഒരു ആത്മപരിശോധന നടത്താന്‍ നിങ്ങള്‍ തയ്യാറാവുമോ???

വിശ്വ പൌരന്‍ എന്ന് ഊറ്റം കൊള്ളുന്ന...കള്ള കാഫിറെ.......കപട പരിഷ്കാരി....മലയാളി......നീ കാക ധൃഷ്ടി വെടിഞ്ഞു നിന്നെ തന്നെ ഒന്ന് നോക്കൂ........


2 അഭിപ്രായങ്ങൾ:

  1. പറഞ്ഞിരിക്കുന്നത് പലതും സത്യം, പക്ഷേ ഇത് മനസിലാക്കാനോ നന്നാവാനോ ആര്‍ക്കും നേരമില്ല

    മറുപടിഇല്ലാതാക്കൂ
  2. അരുണ്‍ നന്ദി വായിച്ചതിനു, കമന്റിയതിനു. അതെ ആര്‍ക്കും നേരമില്ല.
    ചെലപ്പോള്‍ വളരെ closed societiyil ജീവിച്ച നമ്മള്‍ക്ക് ഇങ്ങനെയുള്ള മൊബൈല്‍ ഫോണുകളും മറ്റും കണ്ടപ്പോള്‍ പണ്ടാരാണ്ട് പറഞ്ഞത് പോലെ പട്ടിണി കിടന്നവന് ചക്കക്കൂട്ടാന്‍ കിട്ടിയ അനുഭവം ആയിരിക്കാം.....

    മറുപടിഇല്ലാതാക്കൂ