ബ്ലോഗര്‍ സൂത്രം മെനു ബാര്‍

2009, ഡിസംബർ 13, ഞായറാഴ്‌ച

മധുരനൊമ്പരം .......................

ഞങ്ങള്‍ മൂന്ന് സഹോദരങ്ങളാണ് . ഞാനും എനിക്ക് താഴെ രണ്ടു അനുജത്തിമാരും.....അതില്‍ മൂത്തവളുടെ വിവാഹമാണ്...എത്രനാളായി അവളുടെ വിവാഹത്തിന് വേണ്ടി ശ്രമിക്കുന്നു... നമ്മള്‍ തന്നെ ഉണ്ടാക്കിയിരിക്കുന്ന ജാതക കുരുക്കുകളിലും സ്ത്രീധന വാണിജ്യത്തിലും പെട്ട് കുറച്ചൊക്കെ അലസി പോയി. എന്തായാലും ഒരെണ്ണം ഉറച്ചിരിക്കുന്നു. ഇന്നു അവളുടെ വിവാഹമാണ്.......ദൈവാനുഗ്രഹം കൊണ്ടു എല്ലാം ഭംഗിയായി നടന്നിരിക്കുന്നു. അവള്‍ പോകാന്‍ തയാറായി നില്ക്കുകയാണ്...അതിന്റെ തിരക്കുകള്‍...അവള്‍ വളരെ സന്തോഷവതിയായി കാണപ്പെട്ടു. അവള്‍ കാറില്‍ കയറി. എല്ലാവരും യാത്രമംഗളങ്ങള്‍ നേരുന്നു. കാര്‍ മുന്നോട്ടു നീങ്ങി...മനസ്സില്‍ ഒരു നൊമ്പരമോ???.....ഒരു നിമിഷം കൊണ്ടു മനസു പിറകിലേക്ക് കുതിച്ചു. വീട്ടില്‍ ഞങ്ങള്‍ ഒരുമിച്ചു കളിച്ചതും ചെറിയ ചെറിയ പിണക്കങ്ങളും എല്ലാം പെട്ടെന്ന് മനസിലേക്ക് വന്നു. അവള്‍ എന്റെ വീട്ടില്‍ നിന്നും പോകുകയാണ്. പരിചയമില്ലാത്ത ഒരു പുതിയ സാഹചര്യത്തിലേക്ക്........കണ്ണീര്‍ ചെറുതായി പോടിഞ്ഞോ??? മനസിലുണ്ടായ ആ നൊമ്പരത്തിനു ചെറിയ മധുരമുണ്ടോ???

2009, ഡിസംബർ 11, വെള്ളിയാഴ്‌ച

ആരംഭം........ആരംഭശൂരത്തമാണോ എന്തോ........

ഒരു എളിയ പരിശ്രമമാണ്....തുടങ്ങുന്നു....എങ്ങനെ എവിടെ എത്തുമെന്ന് ഒരു ഊഹവുമില്ല............