ബ്ലോഗര്‍ സൂത്രം മെനു ബാര്‍

2010, മാർച്ച് 20, ശനിയാഴ്‌ച

രണ്ടു തരം പ്രണയങ്ങള്‍.......അല്ലെങ്കില്‍ ഒരു അവാര്‍ഡ് പ്രണയവും ഒരു കമ്മേര്‍ഷ്യല്‍ പ്രണയവും...

രണ്ടു തരം പ്രണയങ്ങള്‍..........അല്ലെങ്കില്‍ ഒരു അവാര്‍ഡ്  പ്രണയവും ഒരു  കമ്മേര്‍ഷ്യല്‍ പ്രണയവും... അതെ, ഈ  രണ്ടു പ്രണയങ്ങളും രണ്ടു തരം സിനിമകള്‍ പോലെ ആണ്‌...സുകുവിന്റെയും രാജുവിന്റെയും സുഹൃത്ത്‌ ബന്ധത്തിലൂടെ  ആണ്‌ ഈ പ്രണയങ്ങളുടെ അല്ലെങ്കില്‍ സിനിമകളുടെ തുടക്കം...അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് ഇവരുടെ സുഹൃത്ത്‌ ബന്ധം ആരംഭിക്കുന്നത്....

ആദ്യ സിനിമ (കമ്മേര്‍ഷ്യല്‍ മാത്രം )
ഹൈസ്കൂളില്‍ എത്തിയപ്പോള്‍ ആണ്‌ സുകു  തന്റെ ആദ്യ കമ്മേര്‍ഷ്യല്‍ ചിത്രം റിലീസ് ചെയ്യുന്നത്... ആ ചെറു പ്രായത്തില്‍ തന്നെ അവന്റെ ആദ്യ സിനിമ ഹിറ്റ്‌ ആയി...രാജുവിന് പാട്ടും ഡാന്‍സും സുകുവിനെ പോലെ അഭിനയിക്കാനും അറിയാത്തത് കൊണ്ട് സിനിമകളില്‍ ഒന്നും ചാന്‍സ് കിട്ടിയില്ല....താന്‍ കലാമൂല്യമുള്ള പടങ്ങളില്‍ മാത്രമേ അഭിനയിക്കുക ഉള്ളൂ എന്നും അതിനു ഇത്തരത്തിലുള്ള കോപ്രായങ്ങള്‍ ഒന്നും ആവശ്യമില്ല എന്നും ആണ്‌ രാജുവിന്റെ പക്ഷം...

രണ്ടാമത്തെ സിനിമ (കമ്മേര്‍ഷ്യല്‍ മാത്രം)
രാജുവും സുകുവും പ്ലസ്‌ ടു വിനു ചേര്ന്നു... ചെന്നപ്പോള്‍ തന്നെ സുകു തന്റെ ചിത്രത്തിലേക്ക് വേണ്ട പുതിയ നായികമാര്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു...ആദ്യ സിനിമ തന്നെ ഹിറ്റ്‌ ആക്കിയ സുകു ഇതിനകം തന്നെ മികച്ച ഒരു നടനായി കഴിഞ്ഞിരുന്നു...അത് കൊണ്ട് നായികമാര്‍ക്ക് ക്ഷാമമോന്നുമുണ്ടായില്ല ...
രാജു  ആകട്ടെ ഇത്തവണയും പച്ച തൊട്ടില്ല.......മരുന്നിനു പോലും ഒന്നുമില്ല...

മൂന്നാമത്തെ സിനിമ (കമ്മേര്‍ഷ്യല്‍ മാത്രം)
രാജുവും സുകുവും ബിരുദ പഠനത്തിനായി ചേര്ന്നു. സുകുവിന്റെ രണ്ടു മൂന്നു പടങ്ങള്‍ ഹിറ്റ്‌ ആയി തീയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നു...സിനിമ എന്ന ഈ കലയെ തിരിച്ചറിഞ്ഞ സുകുവിനു ഇപ്പോള്‍ പുതിയ നായികാ എന്ന് പറയുന്നത് ഒരു പ്രശ്നമാല്ലതായി മാറിയിരിക്കുന്നു. രാജുവിന്  ഇത്തവണയും രക്ഷയില്ല.... കലാമൂല്യമുള്ള പടങ്ങള്‍ ഒന്നും കിട്ടിയില്ല. സിനിമ അഭിനയത്തില്‍ തന്നെ താല്പര്യം നശിച്ച രാജു മദ്യം,  സിഗരറ്റ്   തുടങ്ങിയ മേച്ചില്‍ പുരങ്ങളിലേക്ക്  പ്രവേശിക്കുന്നു.....

നാലാമത്തെ  സിനിമ ( അവാര്‍ഡും കമ്മേര്ഷ്യലും)
രണ്ടു പേരും ബിരുധാനന്ധര ബിരുദത്തിനു ചേര്ന്നു... അവിടെ കുറച്ചു കലാമൂല്യമുള്ള നായികമാര്‍ ഉണ്ടായിരുന്നു... ചെലപ്പോള്‍ നായികമാരുടെ പ്രായം ഒരു കാരണം ആയിരിക്കാം....അതുകൊണ്ട് തന്നെ സുകുവിന്റെ കമ്മേര്‍ഷ്യല്‍ പടങ്ങളിലെക്കുള്ള ക്ഷണം കുറച്ചു നായികമാര്‍ നിരസിക്കുകയും ചെയ്തു...ദോഷം പറയരുതല്ലോ......രാജുവിന് ഒരു പടത്തില്‍ അഭിനയിക്കാന്‍ പറ്റി...രാജുവിന്റെ ആഗ്രഹം പോലെ തന്നെ കലാമൂല്യമുള്ള ഒരു സിനിമ....പാട്ടില്ല, ഡാന്‍സ് ഇല്ല, സ്ടണ്ടില്ല...സൂര്യ പ്രകാശം ഉണ്ടെങ്കില്‍ മാത്രം ഷൂട്ടിംഗ്. ചെലവു കുറച്ചു നിര്‍മിച്ച ഒരു അവാര്‍ഡ് സിനിമ... എന്തായാലും സിനിമ പൂര്‍ത്തിയായി തീയറ്ററുകളില്‍ എത്തി... കഷ്ടം.......അല്ലാതെന്തു പറയാന്‍.......കമ്മേര്‍ഷ്യല്‍ പടങ്ങള്‍ക്കിടയില്‍ ഒരു അവാര്‍ഡ് പടം...പൊട്ടി....എട്ടു നിലയില്‍ പൊട്ടി... ഇത്  അറിഞ്ഞു മനസ് തകര്‍ന്ന രാജു ഒരു ശപധമെടുത്തു...ഇത് തന്റെ ആദ്യത്തെയും അവസാനത്തെയും സിനിമ ആയിരിക്കും.......

അഞ്ചാമത്തെ സിനിമ  (കമ്മേര്‍ഷ്യല്‍ മാത്രം)
രാജുവും സുകുവും ജോലിയില്‍ പ്രവേശിക്കുന്നു....സുകു തന്റെ പുതിയ സിനിമയിലേക്കുള്ള  നായികയെ അവിടെ കണ്ടെത്തി...ആ പടവും ബോക്സ്‌ ഓഫീസില്‍ ഹിറ്റ്‌ ആയി...ആ സിനിമയോട് കൂടി തന്റെ സിനിമ അഭിനയം നിര്‍ത്താനുള്ള ചരിത്ര പരമായ തീരുമാനം സുകു പ്രഖ്യാപിച്ചു... അങ്ങനെ കമ്മേര്‍ഷ്യല്‍ പടങ്ങള്‍ മാത്രം അഭിനയിച്ചു വിജയിച്ച സുകു വിശ്രമ ജീവിതത്തിലേക്ക്....
രാജുവകട്ടെ.... തന്റെ അവാര്‍ഡ് സിനിമയിലെ ടൈറ്റില്‍ സോന്ഗ് പാടി കാലം കഴിക്കുന്നു ( ആ സിനിമയില്‍ ഒറ്റ പാട്ടേ ഉണ്ടായിരുന്നുള്ളൂ.......പേരെഴുതി കാണിക്കുമ്പോള്‍ ഉള്ള ഒരു കവിത.....) 

-ശുഭം -

ക്ഷണം കൊണ്ടൊരു അപമാനം...

ക്ഷണം...........
കേരള സര്‍ക്കാരിന്റെ ടൂറിസം വകുപ്പ് ഇന്ത്യക്കാരുടെ എല്ലാം തന്നെ സൂപ്പര്‍ സ്റ്റാര്‍ ആയ അല്ലെങ്കില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ പത്താളുകള്‍ അറിയുന്ന  ബിഗ്‌ ബി യെ tourism ambassadar ആകാന്‍ ഔദ്യോഗികമായി തന്നെ ക്ഷണിച്ചിരിക്കുന്നു...ബിഗ്‌ ബി യിലൂടെ കേരള  ടൂറിസം അഭിവൃധിപെടുത്തുക എന്നതാണ് ലക്‌ഷ്യം....
ബിഗ്‌ ബി സന്തോഷത്തോടെ ക്ഷണം സ്വീകരിക്കുകയും " God's own country" എന്ന് എടുത്തു പറയുകയും ചെയ്തു...
അപമാനം......
ഈ അപമാനം എന്ന് പറയുന്നത് ബിഗ്‌ ബി  ക്ക് മാത്രമല്ല കേരളത്തിലെ സാധാരണ ജനങ്ങളായ ഞങ്ങള്‍ക്ക് കൂടിയാണ് എന്ന് മുഖവുരയായി പറയട്ടെ.........

കാര്യത്തിലേക്ക് വരാം... ക്ഷണം അറിഞ്ഞ പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം വിചിത്രമായ... സാധാരണക്കാരായ ജനങ്ങള്‍ അധികം ചിന്തിക്കാന്‍ ഇടയില്ലാത്ത ഒരു കാരണം കണ്ടു പിടിക്കുന്നു. ബിഗ്‌ ബി ഗുജറാത്ത്‌ സര്‍ക്കാരിന്റെ tourism ambassadar ആണ്‌. അവിടെ ഭരിക്കുന്നത്‌ ബി ജെ പി ആണ്‌.......അതുകൊണ്ട് ഇടതു പക്ഷം ഭരിക്കുന്ന കേരളത്തില്‍ പറ്റില്ല...ഇത് കേട്ട കേരള സര്‍ക്കാര്‍ തന്നെ അപ്പോളാണ് ഇങ്ങനെ ഒരു സംഭവത്തെ കുറിച്ച് ചിന്തിക്കുന്നത് ... എന്തായാലും പഴയ രാജഭരണ കാലത്തെ അനുസ്മരിപ്പിക്കും വിധം അപ്പോള്‍ തന്നെ കേന്ദ്ര ഉത്തരവ് ശിരസാ വഹിക്കുകയും നടപ്പിലാക്കുകയും ചെയ്തു...   ഇത് കെട്ട് ഏതാണ്ട്  മൂന്നു  മൂന്നര കോടി വരുന്ന മല്ലുസ് പൊട്ടിച്ചിരിചെന്നാണ് കേള്‍വി.........അതില്‍ ഒരു മല്ലു ആയ എന്റെ ചിരി ഇവിടെ രേഖപ്പെടുത്തുന്നു......
ഹഹഹഹഹ.................ഹഹഹഹഹ.................ഹഹഹഹഹ.................

അമിതാഭ് ബച്ചന്‍ എന്ന ബിഗ്‌ ബി യുടെ ഒരു മത്സരത്തിനു സാധ്യത പോലുമില്ലാത്ത താര മൂല്യം ചൂഷണം ചെയ്തു കേരള ടൂറിസം വികസിപ്പിക്കാന്‍ ഒരു ജനാധിപത്യ  സര്‍ക്കാര്‍ എടുത്ത തീരുമാനത്തിന് മുകളില്‍ കാര്‍ക്കിച്ചു തുപ്പുകയാണ്  കപട ബുദ്ധിജീവികള്‍ ആയ പാര്‍ട്ടിയിലെ ''അണ്ണന്മാര്‍"ചെയ്തത്...
ഇങ്ങനെയുള്ള ''നല്ല'' തീരുമാനങ്ങള്‍ മൃത പ്രായയായി കൊണ്ടിരിക്കുന്ന ഈ പാര്‍ട്ടിയെ  വിഷം കൊടുത്തു കൊല്ലുന്നതിനു ഉപകരിക്കും  എന്നതില്‍ യാതൊരു തര്‍ക്കവുമില്ല... ഈ തീരുമാനം എടുത്ത ''അണ്ണന്മാര്‍ക്ക്" "നമോവാഗവും" അതില്‍ സാധാരണക്കാരനായ ഒരു  മല്ലുവിന്റെ  "മാനദണ്ടവും" രേഖപ്പെടുത്തുന്നു... (ref : മായിന്കുട്ടി വി ) 

പിന്കുറിപ്പ്: കേരള സര്‍ക്കാരിന്റെ പുതിയ തീരുമാനം അറിഞ്ഞ ബിഗ്‌ ബി പൊട്ടിക്കരഞ്ഞെന്നും "എനിക്കിനി ജീവിക്കണ്ട" എന്ന് പറഞ്ഞു കൊണ്ട് ജുഹു ബീച്ചില്‍ ചെന്ന് കടലില്‍ ചാടി ആത്മഹത്യാ ചെയ്യാന്‍ ശ്രമിച്ചു എന്നും ആണ്‌ കേള്‍വി.....     


2010, മാർച്ച് 12, വെള്ളിയാഴ്‌ച

നാലു കെട്ട് അഥവാ നാലാമത്തെ കെട്ട്.....

അന്ന് കോളേജിലെ ആര്‍ട്സ് ക്ലബ്‌  ഉത്ഘാടനം ആയിരുന്നു. അത്രക്കൊന്നും പ്രശസ്തന്‍ അല്ലാത്ത ഒരു സിനിമ താരം ആയിരുന്നു  ഉത്ഘാടകന്‍.  പുള്ളിക്ക് അധികം ജോലിത്തിരക്കുകള്‍ ഒന്നും ഇല്ലാതിരുന്നത് കൊണ്ട് നേരത്തെ തന്നെ വന്നു. ആര്‍ട്സ് ക്ലബ്‌ ഉത്ഘടനതിനു പുറമേ അന്ന് ആ കോളേജില്‍ വേറൊരു ഉത്ഘാടനം കൂടി നടന്നു. മറ്റൊന്നുമല്ല....ഒരു കര്‍ട്ടന്റെ കൂടി ഉത്ഘാടനം...സ്റ്റേജില്‍ ഒക്കെ ഉപയോഗിക്കില്ലെ ....അത്തരത്തില്‍ ഉള്ള ഒരു വലിയ കര്‍ട്ടന്റെ......ഇത് വായിക്കുമ്പോള്‍ ഇതൊക്കെ ഒരു വാര്തയാണോ എന്ന് തോന്നുമായിരിക്കും...പക്ഷെ ദാരിദ്ര്യം പിടിച്ച ആ ചെറിയ കോളേജില്‍ പിള്ളാര്‌ പിരിവെടുത്തു വാങ്ങിയ ആ കര്‍ട്ടന്‍ ഒരു വാര്‍ത്ത‍ പ്രാധാന്യമുള്ള സാധനം തന്നെ   ആയിരുന്നു. ഉത്ഘടകാനായി വന്ന സിനിമ താരം കാര്ട്ടന്റെ ഉത്ഘാടനംഅത് ഉയര്‍ത്തി ഗംഭീരമായി നടത്തുകയും അതിനു ശേഷം കാര്ട്ടനെ കുറിച്ചും 
അതിന്റെ ഉപയോഗത്തെ കുറിച്ചും വചാലനകുകയും ചെയ്തു. അദ്ദേഹം പഠിച്ച കോളേജില്‍ കാര്‍ട്ടന്‍ ഇല്ലായിരുന്നു എന്നും അതുകൊണ്ട് ഈ കോളേജില്‍ കര്‍ട്ടന്‍   ഉയര്‍ത്താന്‍ കഴിഞ്ഞതില്‍ അദ്ദേഹത്തിന് ചാരിതാര്‍ത്ഥ്യം ഉണ്ട് എന്നും പറഞ്ഞു നിര്‍ത്തി. അതിനു ശേഷം ചില അല്ലറ ചില്ലറ പ്രസംഗങ്ങള്‍ കഴിഞ്ഞു......
ഒരു അനൌന്‍സ്മെന്റ്... മറ്റൊന്നുമല്ല.....കര്‍ട്ടന്‍ ഉത്ഘടനതിന്റെ സന്തോഷം പങ്കു വയ്ക്കാനായി ഒരു നാടകം...തേര്‍ഡ് DC അണ്ണന്മാരുടെ വക......നാടകത്തിന്റെ പേര്  നാലുകെട്ട്........... ടിം .........
ഉത്ഘടനതിനു വന്ന സിനിമ താരം ഉള്‍പ്പെടെ ഉള്ള പ്രമുഖര്‍ നാടകം കൂടി കണ്ടിട്ട് പോകാം എന്ന് പറഞ്ഞു അവിടെ തന്നെ ഇരുന്നു...അങ്ങനെ പ്രമുഖര്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളുടെ വന്‍ സദസ്സ് പുതിയ കുര്‍ത്ടന്‍ പൊക്കിയുള്ള ആദ്യ   നാടകം കാണാന്‍ ആകാംഷ പുളകിതരായി ഇരിക്കുകയാണ്........

വീണ്ടും അനൌന്‍സ്മെന്റ്.... അടുത്ത ബെല്ലോടു കൂടി നാടകം ആരംഭിക്കുന്നു...ടിം......
അതാ കുര്‍ത്ടന്‍ പൊങ്ങുന്നു....
രണ്ടു പേര്‍ പ്രവേശിക്കുന്നു...ഒരാളുടെ കയ്യില്‍ ഒരു ചെറിയ ചരട്....അയാള്‍ അത് ഉയര്‍ത്തി കാട്ടുന്നു... മറ്റെയാള്‍ പറയുന്നു......ഒന്ന് കെട്ട്.
അയാള്‍ ചരടില്‍ ഒരു കെട്ട് ഇട്ടു.
മറ്റെയാള്‍ വീണ്ടും പറയുന്നു......രണ്ടു  കെട്ട്.
രണ്ടാമത്തെ കെട്ടിട്ടു....
മൂന്ന് കെട്ട്....
കേള്‍ക്കേണ്ട താമസം......ഇട്ടു മൂന്നാമത്തെ കെട്ട്......
കെട്ടേണ്ട  താമസം ......മറ്റെയാള്‍ പറഞ്ഞു: കെട്ട് നാലു കെട്ട്.....
കെട്ടി .....നാലാമതും .......
നാലുകെട്ട് എന്ന നാടകം ഇവിടെ അവസാനിച്ചിരിക്കുന്നു.......വീണ്ടും അനൌന്‍സ്മെന്റ്...
അപ്പോളാണ് ഞങ്ങള്‍ക്ക് മനസിലായത്......ഈ നാടകത്തിന്റെ പേര് നാലുകെട്ട് എന്നല്ല...........നാലാമത്തെ കെട്ട് എന്നാണെന്ന്..........