ബ്ലോഗര്‍ സൂത്രം മെനു ബാര്‍

2010, ഫെബ്രുവരി 28, ഞായറാഴ്‌ച

നാരാനത്തു ഭ്രാന്തന്‍

അറിയാതെ ആശിച്ചു പോകുന്നു ഞാന്‍.......
വീണ്ടും ഒരുനാള്‍ വരും...........
വീണ്ടും ഒരുനാള്‍ വരും.......
എന്റെ ചുടല പറന്ബിനെ......
തുട തുള്ളുമീ സ്വാര്‍ത്ഥ സിംഹാസനങ്ങളെ....... കടലെടുക്കും......
പിന്നെ ഇഴയുന്ന ജീവന്റെ അഴലില്‍ നിന്ന്....... അമരഗീതം പോലെ..........
ആത്മാക്കള്‍ ഇഴചേര്‍ന്നു....... ഒരു അദ്വൈത പദ്മം ഉണ്ടായിവരും.........
അതിലെന്റെ കരളിന്റെ നിറവും... സുഗന്ധവും.... ഊഷ്മാവുമുണ്ടായിരിക്കും..
അതിലെന്റെ താര സ്വരത്തിന്‍ പരാഗങ്ങള്‍......... അനുരൂപമായ്‌ അടയിരിക്കും ........
അതിനുള്ളില്‍.... ഒരു കല്പതപമാര്‍ന്ന ചൂടില്‍ നിന്ന്........ ഒരു പുതിയ മാനവനുയിര്‍ക്കും.........
അവനില്‍ നിന്നാദ്യമായി ......ഒരു വിശ്വ സ്വയം പ്രഭ പടലം........... ഈ മണ്ണില്‍ പരക്കും......
ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം....... നേര് നേരുന്ന താന്തന്റെ സ്വപ്നം.....
ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം............ നേര് നേരുന്ന താന്തന്റെ സ്വപ്നം.....

..........നാരാനത്തു ഭ്രാന്തന്‍ .......

2010, ഫെബ്രുവരി 26, വെള്ളിയാഴ്‌ച

കപടപരിഷ്കാരികള്‍......

ഇത് ഒരു അത്മപരിശോധനയാണ്‌. ഞാനുള്‍പ്പെടെ ഉള്ള മലയാളികള്‍ക്ക് അത്യാവശ്യമായി വേണ്ടുന്ന ഒരു ആത്മപരിശോധന. ഈ അടുത്ത് ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനിയും ഒരു യുവാവും ഒരുമിച്ചു ആത്മഹത്യ ചെയ്തിരിക്കുന്നു. കാരണം മൊബൈല്‍ ഫോണ്‍. യഥാര്‍ത്ഥത്തില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം മലയാളിക്ക് അറിയില്ല എന്നാണ് എന്റെ പക്ഷം. പ്രത്യേകിച്ച് യുവാക്കള്‍ക്ക്. യുവാക്കള്‍ കൂടുതലും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് പ്രേമ ഭാജനങ്ങളുമായി അര്‍ദ്ധരാത്രി വരെ സല്ലപിക്കുന്നതിനും തരം കിട്ടിയാല്‍ അവരുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ കാമറയില്‍ പകര്തുന്നതിനുമാണ്. ഇങ്ങനെ തുറന്നു പറയുമ്പോള്‍ പലര്‍ക്കും എതിര്‍പ്പുണ്ടാകാം. പക്ഷെ ഇതൊരു യാഥാര്‍ത്ഥ്യമാണ്...

മുന്തിയ മൊബൈല്‍ ഫോണുകള്‍ ഒരു പരിഷ്കാരമായി മലയാളി കാണുന്നു. അയ്യായിരം രൂപ മാസ വരുമാനം ഉള്ളവന്‍ പതിനായിരം രൂപയുടെ മൊബൈല്‍ ഫോണ്‍ വാങ്ങുന്നു. ഒരു വരുമാനവും ഇല്ലാത്തവന്‍ പതിനയ്യയിരത്തിന് വാങ്ങുന്നു. അങ്ങനെ മൊബൈല്‍ ഫോണിന്റെ ഉപയോഗം അറിയാത്ത മലയാളി ബസിലും ട്രെയിനിലും വഴിയരികിലും നിന്ന് ഫോട്ടോ എടുത്തു കളിക്കുന്നു... അത് മറ്റുള്ളവരെ കാണിച്ചു കയ്യടി വാങ്ങുന്നു.
നിങ്ങളുടെ അമ്മയുടെയോ പെങ്ങളുടെയോ ഫോട്ടോ കാണുമ്പോളും നിങ്ങള്‍ ഇത് പോലെ കയ്യടിക്കുമോ???

സാംസ്‌കാരിക സമ്പന്നര്‍ എന്ന് നാഴികക്ക് നാല്‍പതു വട്ടം പറയുന്ന ഈ ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ (ഞങ്ങള്‍ തന്നെ പറയുന്നത്) സാംസ്കാരികമായി അധപതിചിരിക്കുന്നു .....

നമ്മുടെ നാട്ടില്‍ ഇപ്പോള്‍ നേരിടേണ്ടി വരുന്നത് രണ്ടു തരം നോട്ടങ്ങളാണ്...ഒന്ന് തുറിച്ചു നോട്ടവും മറ്റൊന്ന് എത്തി നോട്ടവും. തുറിച്ചു നോട്ടം സഹിക്കാം ....നമ്മള്‍ താഴെ നോക്കി പോയാല്‍ മതി. പക്ഷെ എത്തി നോട്ടം തടയാന്‍ നമ്മള്‍ക്ക് സാധിക്കില്ല. അന്യന്റെ സ്വകാര്യതയില്‍ എത്തി നോക്കി അതില്‍ ആനന്ദം കണ്ടെത്തുന്ന ഒരു സമൂഹം ലോകത്തില്‍ വരോരിടത്തും ഉണ്ടാവും എന്ന് എനിക്ക് തോന്നുന്നില്ല. അന്യനെ നോക്കുന്ന സമയം സ്വയം തന്നെ തന്നെ നോക്കി ഒരു ആത്മപരിശോധന നടത്താന്‍ നിങ്ങള്‍ തയ്യാറാവുമോ???

വിശ്വ പൌരന്‍ എന്ന് ഊറ്റം കൊള്ളുന്ന...കള്ള കാഫിറെ.......കപട പരിഷ്കാരി....മലയാളി......നീ കാക ധൃഷ്ടി വെടിഞ്ഞു നിന്നെ തന്നെ ഒന്ന് നോക്കൂ........


2010, ഫെബ്രുവരി 14, ഞായറാഴ്‌ച

ഒരു പ്രണയഗാനം കൂടി കിടക്കട്ടെ...

ശ്രീകുമാരന്‍ തമ്പി എഴുതി എം കെ അര്‍ജുനന്‍ ഈണം നല്‍കി പി ജയചന്ദ്രന്‍ അതി മനോഹരമായി ആലപിച്ചിരിക്കുന്ന ഈ ഗാനം തന്നെയായിരിക്കും ഏറ്റവും യോജിച്ചത്...

2010, ഫെബ്രുവരി 13, ശനിയാഴ്‌ച

Valentine's day ............

നാളെയാണ്.......... നാളെയാണ് ........നാളെയാണ് ..........
മറ്റൊന്നുമല്ല. നാളെയാണ് പ്രണയ ദിനം. പാശ്ചാത്യ സംസ്കാരത്തിന്റെ ഭാഗമായിരുന്ന പ്രണയ ദിനം ഇപ്പോള്‍ മലയാളികളും ആഘോഷമാക്കിയിരിക്കുന്നു.

എല്ലാ പ്രണയ ജോടികള്‍ക്കും, പ്രണയം മനസില്‍ സൂക്ഷിക്കുന്നവര്‍ക്കും, പ്രണയ സരോവര തീരത്ത് ചുമ്മാതെ വായിനോക്കി നില്‍ക്കുന്നവര്‍ക്കും പ്രണയദിന ആശംസകള്‍...

പിന്‍കുറിപ്പ്‌: ഇപ്പോള്‍ ഫ്രാന്‍‌സില്‍ ഒരു കര്‍ഷകന്‍ പുതിയ ഒരു വിദ്യ കണ്ടെത്തിയിരിക്കുന്നു. പ്രണയ ദിനത്തില്‍ തങ്ങളെ വഞ്ചിച്ചു പോയ പഴയ കാമുകി മാര്‍ക്കും കാമുകന്മാര്‍ക്കും ചാണകം ഉരുട്ടി മനോഹരമായ പെട്ടിയിലാക്കി അയച്ചു കൊടുക്കുക. അങ്ങനെ പക പൊക്കുക. ഈ വര്‍ഷം ഏതാണ്ട് അറുനൂറോളം ചാണക പെട്ടികള്‍ക്കു ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നു എന്നാണ് കേള്‍വി. അപ്പോള്‍ ആ സംരഭവും വിജയിക്കട്ടെ. അവശര്‍ക്ക് ഒരു ആശ്വാസമാകട്ടെ...


2010, ഫെബ്രുവരി 11, വ്യാഴാഴ്‌ച

കനകമുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍..........

കവി, ഗാന രചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലത്ത് കേരളത്തില്‍ നിറഞ്ഞു നിന്ന സര്‍ഗ സാനിധ്യം. അതെ, ഗിരീഷ്‌ പുത്തഞ്ചേരി...ഇന്നലെ നമ്മളെ വിട്ടു പിരിഞ്ഞു. എഴുതിയ മധുര ഗാനങ്ങള്‍ ബാക്കി വച്ച് കൊണ്ടും എഴുതാന്‍ ബാക്കിയാക്കിയ അതി മധുര ഗാനങ്ങള്‍ മനസ്സില്‍ വച്ച് കൊണ്ടും അദ്ദേഹം കാല യവനികക്കുള്ളില്‍ മറഞ്ഞു. അദ്ധേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു. ആദരാഞ്ജലികള്‍ ...................

അദേഹത്തിന്റെ ഓര്‍മയ്ക്ക് മുന്നില്‍ ...........

''കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍
ഒരു കുരുന്നു കുനു ചിറകുമായ് വരിക ശലഭമേ............. ''

''പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം
പിന്നെയും പിന്നെയും ആരോ നിലാവത്ത് പൊന്‍വേണുവൂതുന്ന മൃദുമന്ത്രണം''

2010, ഫെബ്രുവരി 3, ബുധനാഴ്‌ച

കൊച്ചിന്‍ ഹനീഫക്ക് അന്ത്യാഞ്ജലി..........

മുഖവുര വേണ്ടാത്ത നടന്‍. സിനിമയുടെ ഒട്ടുമിക്ക മേഖലകളിലും തന്റെ കയ്യൊപ്പ് ചാര്‍ത്തിയ ശ്രി. കൊച്ചിന്‍ ഹനീഫ ഇന്നലെ നമ്മളെ വിട്ടു പിരിഞ്ഞു. എഴുപതുകളുടെ അവസാനം സിനിമയിലേക്ക് വന്ന ഈ മഹാനടന്‍ സിനിമയില്‍ തന്റെതായ ഒരു ശൈലി ഉണ്ടാക്കിയിരുന്നു. വില്ലനായും ഹാസ്യതരമായും സ്വഭാവ നടനായും തിളങ്ങി. മലയാളത്തില്‍ മാത്രമല്ല തെക്കേ ഇന്ത്യയിലെ എല്ലാ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. കൊച്ചിന്‍ ഹനീഫക്ക് പകരം വക്കാന്‍ കൊച്ചിന്‍ ഹനീഫ മാത്രം...ആദരാഞ്ജലികള്‍ ...........