ബ്ലോഗര്‍ സൂത്രം മെനു ബാര്‍

2011, ഫെബ്രുവരി 26, ശനിയാഴ്‌ച

എന്റെ പ്രിയപ്പെട്ട കൊചൌസെഫ് ചിറ്റിലപ്പള്ളിക്ക്,

എന്റെ പ്രിയപ്പെട്ട കൊചൌസെഫ്    ചിറ്റിലപ്പള്ളിക്ക്,
ത്യാഗം എന്ന വാക്ക് അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ മനസിലാക്കാന്‍ കഴിഞ്ഞത് താങ്കളുടെ വാര്‍ത്ത വായിച്ചപ്പോളാണ്. താങ്കള്‍ വൃക്ക ദാനം ചെയ്തു  എന്ന പത്ര വാര്‍ത്ത‍ കണ്ടപ്പോള്‍  തികച്ചും അത്ഫുതപ്പെട്ടു   ... താങ്കള്‍ ഒരു മാതൃകയാണ്........ഈ പ്രവൃത്തി തങ്ക ലിപികളില്‍ ചരിത്രം  രേഖപ്പെടുത്തും എന്നതില്‍ സംശയമില്ല....
സ്വന്തം  പോക്കറ്റില്‍ നിന്നും കാശ് ചെലവാക്കി നാട് നീളെ സ്വീകരണവും സ്വീകരണ   വേദിയില്‍ അഞ്ചോളം മന്ത്രിമാരെ അണി നിരത്തുകയും സദസ്സില്‍ ആളുകളെ കൂലിക്ക് ഏര്‍പ്പാടക്കുകയും ചെയ്യുന്ന പുത്തന്‍ പണക്കാര്‍ക്ക് ഒരു അപവാധമാണ് താങ്കള്‍..... 
ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തില്‍ 
എത്തുകയും അവരുടെ നെഞ്ചത്ത്‌ ചവിട്ടി... കേട്ടാല്‍ തന്നെ പേടിപ്പെടുത്തുന്ന ഭീമമായ തുക   അഴിമതി നടത്തുകയും ചെയ്യുന്ന രാഷ്ട്രീയക്കാര്‍ക്കും ഒരു അപവാധമാണ് താങ്കള്‍.....
ഞാന്‍ആലോചിക്കുകയാണ്........500 കോടി രൂപ ടേണ്‍ ഓവര്‍ ഉള്ള ഒരു കമ്പനി മുതലാളി 
അയ താങ്കള്‍ക്ക് വേണമെങ്കില്‍ ഈ നാട്ടിലെ ഭൂരിപക്ഷവും ചെയ്യുന്ന പോലെ ഞാന്‍ ഈ നാട്ടു കാരനല്ല എന്ന് പറഞ്ഞു  സുഖലോലുപതയില്‍ ജീവിക്കാം......അതുമല്ല എങ്കില്‍ കുറച്ചു പത്രക്കാരെ വിളിച്ചു കൂട്ടി charity വില്‍ക്കാം.......പക്ഷെ താങ്കള്‍..........എല്ലാ സമവക്യങ്ങളെയും മുറിച്ചു മാറ്റിയിരിക്കുന്നു .....  സ്വന്തം ശരീര ഭാഗം പകുത്തു നല്‍കിയിരിക്കുന്നു......തികച്ചും അവിശ്വസനീയം.....
അഭിനന്ദനങ്ങള്‍.....എന്ന ഒറ്റവാക്ക് ഇവിടെ ചേരുമോ എന്നറിയില്ല...എന്നാലും.....
അസാമാന്യമായ ആ മനധൈര്യത്തിന്....... ആ അചഞ്ചലമായ തീരുമാനത്തിന്......എല്ലാം....
താങ്കളുടെ തീരുമാനത്തിന് താങ്ങായി നിന്ന കുടുംബാങ്ങങ്ങള്‍ക്കും  അഭിനന്ദനങ്ങള്‍.......

താങ്കള്‍ തെളിഞ്ഞു കത്തുന്ന  ഒരു നിലവിളക്കാണ്....നിലക്കാത്ത പ്രകാശം ചൊരിഞ്ഞു ഈ വിളക്ക് ഇനിയും വര്‍ഷങ്ങള്‍  പ്രകാശിക്കട്ടെ.... ആ പ്രകാശം ഞങ്ങളെ നയിക്കട്ടെ........എന്റെ എല്ലാ പ്രാര്‍ത്ഥനകളും.......
താങ്കള്‍ക്ക് ഇതിനു പ്രചോദനമായ ആ....വലിയ പ്രകാശത്തെ........ഡേവിസ് അച്ഛനെ ഈ സമയം ഓര്‍ക്കട്ടെ........ആ നിശബ്ദ പോരാളിയെ നെഞ്ചോട്‌ ചേര്‍ക്കട്ടെ............
ഒരുപാടു സ്നേഹത്തോടെ,
അച്ചു...

2011, ജനുവരി 14, വെള്ളിയാഴ്‌ച

ഞായര്‍ റിയാലിറ്റി.....

അന്നൊരു ഞായര്‍ ആഴ്ച ആയിരുന്നു..പതിവ് പോലെ മനോജ്‌ വളരെ താമസിച്ചു ഉറക്കമുണര്‍ന്നു.....എന്നത്തേയും പോലെ ആദ്യം മൊബൈല്‍ എടുത്തു നോക്കി....പതിനാല് missed call രണ്ടു messages . എല്ലാം ഒരാളുടെ വക...അവളുടെ വക.....അവള്‍ ഇന്ന് പള്ളിയിലേക്ക് വരുന്നുണ്ട്...അവിടെ ചെല്ലാനാണ് മെസ്സേജ്.....ഇന്ന് എന്തെങ്കിലും തീരുമാനിക്കേണ്ടി വരും.....എന്ത് തീരുമാനിക്കാനാണ് ജോലിയും കൂലിയുമില്ലാത്ത തന്റെ തീരുമാനം വെള്ളത്തില്‍ വരച്ച വര പോലെ അല്ലെയുള്ളൂ....അവളെ കൈവിടേണ്ടി വരും....അങ്ങനെ ഒക്കെ ആലോചിച്ചു ഇരിക്കുമ്പോള്‍ അമ്മ ചായയുമായി വന്നു.........
ചായ ഊതി കുടിച്ചു കൊണ്ട് വാച്ചിലേക്ക് നോക്കി...അവള്‍ പറഞ്ഞ സമയം ആകാന്‍ പോകുന്നു....കുറുബാന കഴിഞ്ഞാല്‍....ആ ഇലഞ്ഞി ചുവട്ടില്‍ അവള്‍ തന്നെയും നോക്കി നില്‍ക്കും.....ശൂന്യമായ മനസോടെ അവന്‍ ഇറങ്ങി നടന്നു.....അവള്‍ എത്തിയിട്ടില്ല...വന്നപ്പോള്‍ തന്നെ അവള്‍ പറഞ്ഞു.....എന്തെങ്കിലും ഒന്ന് തീരുമാനിക്കണം.....കല്യാണത്തിന് ഡേറ്റ് എടുത്തു....അവന്‍ ഒന്നും മിണ്ടിയില്ല...പഴയ പ്രണയത്തില്‍ പൊതിഞ്ഞ വാക്കുകള്‍ ഇല്ല.......സങ്കടത്തിന്റെ നിതാന്ത നിശബ്ധതയുമില്ല.....
തൊണ്ടയില്‍ കുടുങ്ങിയ ഗദ്ഗതം മാത്രം...അവന്‍ പതുക്കെ പറഞ്ഞു...ഒന്നും ചെയ്യാനില്ല.....നീ വിവാഹത്തിന് സമ്മതിക്കുക.....മറക്കുക......അവിടെ നിന്നും എഴുന്നേറ്റു നടന്നു.......
കുറച്ചു വര്‍ഷങ്ങള്‍ കടന്നു പോയി........
ഇന്ന് വീണ്ടും ഞായര്‍.........പഴയപോലെ ഉമ്മറത്ത്‌ മനോജ്‌....പക്ഷെ ചായ കൊണ്ട് വന്നത് അമ്മയല്ല........അവന്റെ സ്വന്തം ഭാര്യ തന്നെ....ആ പഴയ സീരിയസ് ഞായര്‍ ഇപ്പോള്‍ ഒരു തമാശ ഞായര്‍ ആണ്‌.... അതെ ഒരു ഞായര്‍ റിയാലിറ്റി........

2010, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

അയ്യപ്പന് ആദരാജ്ഞലികള്‍.....

കവി എ. അയ്യപ്പന്‍  അന്തരിച്ചു ...

തെരുവില്‍ നിന്ന് തെരുവിലെക്കുള്ള യാത്ര അവസാനം തെരുവില്‍ തന്നെ പൊലിഞ്ഞു.....

മലയാള കവിത സാഹിത്യത്തിന്‍റെ നിയമസംഹിതകള്‍ക്ക് ഒരു മറുവാക്ക് ആയിരുന്ന കവി...ശ്രി. എ. അയ്യപ്പന്‍ യാത്രയായി...

അങ്ങനെ ആ പൊള്ളുന്ന വാക്കുകള്‍ അവസാനിച്ചു......

ആദരാഞ്ജലികള്‍ ........


''എനിക്കു മരണം വരെ ഓരോ ദിവസവും ഓരോ വീട്ടില്‍ ഉറങ്ങണം....

സ്വന്തമായി ഒരു വീട് ഞാന്‍ ആഗ്രഹിക്കുന്നില്ല.

ഒരു വരാന്ത എനിക്ക് വീടാണ്...ഒരു റെയില്‍വേ പ്ലാറ്റ് ഫോം എനിക്ക് വീടാണ്.

മഴ എന്തൊരു മഴ .

വെയില്‍ എന്തൊരു വെയില്‍.

മഞ്ഞ്‌ എന്തൊരു മഞ്ഞ്‌ .

എന്ന് പ്രകൃതിയെ ശപിക്കുന്ന ഒരു മനസല്ല ഞാന്‍..... ''

                                                                           എ. അയ്യപ്പന്‍

2010, ഒക്‌ടോബർ 9, ശനിയാഴ്‌ച

നാട്ടിലേക്കും.......പിന്നെ തിരിച്ചും.............

ഇത്രയും നാള്‍ എവിടെ ആയിരുന്നു എന്ന് ചോദിച്ചാല്‍....സമയത്തിന്റെ ചുരുക്കം എന്ന് ഞാന്‍ പറയും...അങ്ങനെ പറയുമ്പോള്‍ അത് ശരിയാണോ എന്ന് എനിക്ക് തന്നെ സംശയം......യഥാര്‍ത്ഥത്തില്‍ മടി, അലസത...ഇതൊക്കെയായിരുന്നു കാരണം.........ഇതിനിടയില്‍ ''സുഖ ചികിത്സക്കായി'' നാട്ടിലേക്കു ഒരു യാത്ര നടത്തി...അസുഖങ്ങള്‍ ഒന്നും കൂടാതെ എന്തായാലും തിരിച്ചെത്തി.........
ഡല്‍ഹി വിമാനത്താവളത്തിലേക്ക് ആ ഇമ്മിണി ബല്യ ബീമാനം പറന്നിറങ്ങുമ്പോള്‍ നേരം പര പര വെളുക്കുന്നത്തെ ഉണ്ടായിരുന്നുള്ളൂ......പുതിയ വിമാനത്താവളത്തിന്റെ ഗുണ ഗണങ്ങളെ കുറിച്ച് നേരത്തെ തന്നെ വായിച്ചിരുന്നു...... മൊത്തത്തില്‍  ഗൊള്ളാം.........
അവിടെ  നിന്നും തിരുവനന്തപുരം  ഇന്റര്‍ നാഷനലിലേക്ക് ........ഒരു വര്ഷം മുന്‍പ് അവിടുന്ന് വിട്ടപ്പോള്‍   ഉള്ള റോഡിലൂടെയല്ല വീട്ടിലേക്കു പോയത്...റോഡ്‌ ഏതാ കുഴി ഏതാ എന്ന് കണ്ടു പിടിക്കണമെങ്കില്‍ ഭൂത കണ്ണാടി  വച്ച് നോക്കണം...എണ്‍പതിനായിരം കുഴി ഉണ്ടെന്നാണ് മത്രി പറഞ്ഞത്. ആ മനുഷ്യനെ  സമ്മതിക്കണം..ഇത്ര കൃത്യമായി എങ്ങനെ എണ്ണി പറയാന്‍ കഴിഞ്ഞു...
,,,,,,,,,,,,,,,,,,,,,,,,അത്ഭുതം.......ഭീകരം.....ബീഭത്സം,,,,,,,,,,,,,
അകെ കൊണ്ട് പോയത് chokolates  ആയിരുന്നു........ അത് കണ്ടിട്ടൊന്നും ആര്‍ക്കും ഒരു ഉഷാര്‍ ഇല്ല..കുപ്പി ഉണ്ടോ എന്നാണ് ചോദ്യം...
യാത്രകള്‍ ആയിരുന്നു കൂടുതലും......2 കിലോമീറ്റര്‍ സഞ്ചരിക്കുന്നതിനു കുറഞ്ഞത്‌ പത്തു മിനുട്ട് വേണമായിരുന്നു.....അത് കൊണ്ട് അവധിയുടെ പകുതിയും ബസിലും ട്രെയിനിലും ആയി  പോയി......
ഇതിനിടയില്‍ ഏതാണ്ട് ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് പിരിഞ്ഞ പഴയ ലാവണത്തില്   പോയി..........കുറച്ചു ഭൌതികമായ മാറ്റങ്ങള്‍ മാത്രം......പക്ഷെ ആ ഭീകരമായ നിശബ്ദ സൌന്ദര്യം ഇപ്പോളും ഉണ്ട് അവിടെ......അങ്ങനെ പെട്ടെന്നങ്ങ് അവധി കഴിഞ്ഞു...തിരിച്ചു വിമാനം കയറുമ്പോള്‍ എന്തെന്നില്ലാത്ത ഒരു നഷ്ടബോധം.........തിരുവനതപുരം മെട്രോ കണ്ണില്‍ നിന്നും മറയുന്നിടം വരെ നോക്കി ഇരുന്നു.....വീണ്ടു വേഗമാര്‍ന്ന ജീവിതത്തിലേക്ക്....ഒറ്റപ്പെടലിന്റെ തീക്ഷ്ണതയിലേക്ക്.......

2010, ഏപ്രിൽ 23, വെള്ളിയാഴ്‌ച

nostagia അഥവാ NOSTALGIA

 Nostalgia എന്നുപറയുന്നത് ഒരു അതിഭയങ്കരമായ സംഭവമാണ്...
എന്റെ  Nostalgia  ആരംഭിക്കുന്നതും അവസാനിക്കുന്നതും സര്‍വകലാശാല ജീവിതത്തില്‍ നിന്നാണ്...
അതിനു മുന്‍പും പിന്‍പും ഓര്‍മ്മകള്‍ മാത്രമാണ്. അത്  Nostalgia എന്ന അതിഭയങ്കരമായ തലത്തിലേക്ക്  ഉയര്‍ന്നിരുന്നില്ല...എന്തുകൊണ്ടാവും അങ്ങനെ സംഭാവിക്കാഞ്ഞത്??? അത് ഒരു ചോദ്യം മാത്രമാണ്. അതിന്റെ ഉത്തരം ലളിതമാണ്.പക്ഷെ പറഞ്ഞു ഫലിപ്പിക്കാന്‍ പ്രയാസവുമാണ് ....

സര്‍വകലാശാല ഹോസ്റ്റല്‍.......എനിക്ക് തോന്നുന്നു...ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലം അതാണെന്ന്....നീണ്ട അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷവും അത് ഓര്‍മയില്‍ പതിയാന്‍ അധിക സമയം വേണ്ട.....രാത്രിയില്‍ ഭക്ഷണം കഴിഞ്ഞു വന്നു അനിയത്രിതമായ സ്വാതന്ത്ര്യത്തോടെ റോഡില്‍ കിടക്കുന്നതും...ഭൂമിക്കു താഴെയും മുകളിലും ആയുള്ള എല്ലാ വിഷയങ്ങളിലും ഇടപെടുന്നതും തര്‍ക്കിക്കുന്നതും.......
ഹോ......ഓര്‍ക്കുമ്പോള്‍ തന്നെ എന്ത് സന്തോഷമാണ്........ എന്ത് രുചിയായിരുന്നു......ഹോസ്ടലിലെ ഭക്ഷണത്തിന്.......എന്തൊക്കെ തരത്തിലുള്ള കറികള്‍........ഓര്‍ക്കുമ്പോള്‍ നാവില്‍ വെള്ളമൂറുന്നു.......വെളുപ്പിനെ വരെ നീണ്ടുനില്‍ക്കുന്ന നടന്‍ പാട്ടുകളുടെ പോലിമയോടെയുള്ള ആഘോഷ പരിപാടികള്‍....... എന്ത് സ്വാതന്ത്ര്യം ആയിരുന്നു........അത് അനുഭവിച്ചു തന്നെ അറിയണം.....

ഹോ.....എന്റെ ക്ലാസ്സ്‌ റൂം ......മിടുക്കന്മാരും മിടുക്കികളുമായ എന്റെ കൂട്ടുകാര്‍.......സര്‍വകലാശാല ഫിലിം ഫെസ്ടിവല്‍......സര്‍വകലാശാല ആര്‍ട്ട്‌ ഫെസ്ടിവല്‍.....അസാധ്യമായി ക്ലാസുകള്‍ എടുക്കുന്ന അധ്യാപകര്‍....പരീക്ഷകള്‍.........അതിന്റെ തലേനാള്‍ ഉള്ള പഠനങ്ങള്‍........ഹോ....സമയം പോയതെ അറിഞ്ഞില്ല.........രണ്ടു രണ്ടര വര്ഷം എങ്ങനെ കടന്നു പോയി.........

മലയുടെ മുകളിലേക്ക് പോയ ദിവസം.........കെട്ടിടത്തിനു മുകളില്‍ കയറിയ ദിവസം.....നീന്താന്‍ ശ്രമിച്ചു വെള്ളം കുടിച്ച ദിവസം.....കരിക്കുകള്‍ കുടിച്ച ദിവസം......ചീനി ചുട്ടു തിന്ന ദിവസം........നോയമ്പ് എടുത്ത ദിവസം.........മാങ്ങാ തിന്നു ജീവിച്ച ദിവസം.........രാത്രി സഞ്ചാരങ്ങള്‍........സെക്കന്റ്‌ ഷോ സിനിമകള്‍.......ടൌണിലെ രണ്ടു രൂപ മാത്രം വിലയുള്ള ഉഴുന്ന് വടകള്‍...ഉള്ളിവടകള്‍...മുളക് ബജ്ജികള്‍.........ഇതൊക്കെ ഇപ്പോളും ഓര്‍മയില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അതിനു വേറെ ഒരു പേരില്ല........nostagia അഥവാ NOSTALGIA .........

2010, ഏപ്രിൽ 4, ഞായറാഴ്‌ച

മദ്യം വിഷമാണോ???

മദ്യം വിഷമാണോ??? ഏയ്‌ .........ഒരിക്കലുമല്ല... ആരു പറഞ്ഞു മദ്യം വിഷമാണെന്ന്.....പണ്ടെങ്ങോ മദ്യത്തിന്റെ രുചി അറിയാത്ത നമ്മടെ ശ്രീ നാരായണ ഗുരുവോ മറ്റോ 
അങ്ങനെ പറഞ്ഞെന്നു വച്ച്......അങ്ങനെ ഒന്നുമല്ല...യഥാര്‍ത്ഥത്തില്‍ മദ്യം അമൃതാണ്.....ഞങ്ങള്‍ മലയാളികളുടെ ദേശിയ പാനിയം ആണ്‌...കേരള സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്ന നട്ടെല്ലു ആണ്‌...

കേരളത്തെ കുറിച്ച് ഈ അടുത്ത കാലത്ത് BBC   യില്‍  വന്നത് രണ്ടു വാര്‍ത്തകള്‍  ആണ്‌ . ഒന്ന് ആറ്റുകാല്‍ പോങ്കാലയെ കുറിച്ചും മറ്റൊന്ന് മലയാളികളുടെ മദ്യാസക്തിയെ കുറിച്ചും ആണ്‌......അങ്ങനെ നമ്മള്‍ ലോകപ്രശസ്തരായി മാറിയിരിക്കുന്നു....പാശ്ചാത്യ  രാജ്യങ്ങളില്‍ ആണും പെണ്ണും അമ്മയും 
അച്ഛനും എല്ലാം കൂടി ഒരുമിച്ചു കുടിച്ചിട്ടും നമ്മളോടോപ്പം എത്തുന്നില്ല...നമ്മള്‍ ന്യൂ ഇയര്‍ കാലത്ത് കുടിച്ച മദ്യത്തിന്റെ കണക്കു കണ്ടിട്ട്...സായിപ്പന്മാര്‍ക്ക് പോലും വിശ്വസിക്കാന്‍ പറ്റുന്നില്ല....അത് ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റ്‌  കളില്‍ നിന്നും മാത്രമുള്ള കണക്കാണ്...കേരളത്തില്‍ അങ്ങോളം ഇങ്ങോളം കിടക്കുന്ന ബാറില്‍ നിന്നുള്ള കണക്കു കൂടി എടുത്താല്‍........ആലോചിക്കാന്‍ വയ്യ....അതൊരു ഭീമമായ തുക ആയിരിക്കും....20 രൂപ നിര്‍മാണ ചെലവുള്ള  ചാത്തന്‍ സാധനത്തിനു 200  രൂപയാണ് കേരളത്തില്‍ വില...ഇനി 400 ആക്കിയാലും കാര്യമൊന്നുമില്ല......നമ്മള്‍ നേരത്തെ കണ്ട തുക കുറച്ചു കൂടി ഭീകരമായി മാറും അത്രേയുള്ളൂ....   

കൂടുതലും കൂലിപ്പണിക്കാരായ സാധാരണക്കാരന്‌ ആണ്‌ മദ്യത്തിനു ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കുന്നത് എന്ന് പറഞ്ഞാല്‍ അതിശയോക്തി ഇല്ല...അവനു ദിവസം കിട്ടുന്ന കൂലിയുടെ പകുതി മദ്യത്തിനു വേണ്ടി ചെലവഴിക്കുന്നു...ശാരിരിക അദ്വാനം കൂടുതല്‍ ഉള്ള അവരുടെ ശരീരത്തിനുള്ള മരുന്നാണ് അത്രേ മദ്യം....ഇപ്പോള്‍ നാട്ടില്‍ കൂട്ടുകാര്‍ തമ്മില്‍ കണ്ടു മുട്ടിയാല്‍ ഉള്ള പ്രധാന അജണ്ട മദ്യപാനമാണ്.....ഞാനൊരു അമ്പതു ഇടാം...... നീ  ഒരു അമ്പതു ഇട്....ഒരു പൈന്റ് എടുക്കാം...ഇതാണ് പ്രധാനവാചകം....

നമ്മുടെ നാട്ടിലെ ദാമ്പത്യ ബന്ധങ്ങള്‍ തകരുന്നതിന്റെയും കുറ്റകൃത്യങ്ങള്‍ വര്ധിക്കുന്നതിന്റെയും ഒരു പ്രധാന കാരണം മദ്യാസക്തി ആണ്‌.....ആളുകളുടെ ഇടയില്‍ പ്രതിപക്ഷ ബഹുമാനം ഇല്ലാതായിരിക്കുന്നു...
അച്ഛനെയോ അമ്മയെയോ ആരെയും  വകവക്കുന്നില്ല.....റോഡ്‌ സൈഡിലും കടത്തിണ്ണകളില്‍ ഇരുന്നും പരസ്യമായാണ് മദ്യപാനം......കുപ്പിയുടെ പോലും വലുപ്പം ഇല്ലാത്ത സ്കൂള്‍ കുട്ടികള്‍ വരെ മദ്യപിക്കുന്നവരാണ്.......  ഒരു അദൃശ്യമായ അരാജകത്വം കേരളത്തില്‍ നില നില്‍ക്കുന്നുണ്ട് എന്നുള്ളത് കാണാതെ വയ്യ...... ഒരു കുപ്പി പൊട്ടിച്ചാല്‍ അത് തീരുന്നിടം വരെയാണ് കുടി......അല്ലാതെ മതിയാകും വരെ അല്ല.....സന്ധ്യ സമയങ്ങളില്‍ കേരളത്തിലൂടെ ബസില്‍ യാത്ര ചെയ്താല്‍ ഇപ്പോള്‍ നമുക്ക് കുടിക്കാതെ തന്നെ ഫിറ്റാകാം.....കാരണം ഭൂരിപക്ഷവും അടിച്ചു പൂക്കുറ്റി ആയിരിക്കും...മദ്യം അങ്ങനെ മലയാളികളെ കാര്‍ന്നു തിന്നുകയാണ്.......ഇത് എവിടെ ചെന്ന് അവസാനിക്കുമോ എന്തോ???

മദ്യം അമൃത് ആണെന്ന് പറയുന്ന മലയാളി അണ്ണന്മാരെ........  ഒരു കാര്യം ഓര്‍ക്കുക...അധികമായാല്‍ അമൃതും വിഷമാണ്.......


പിന്കുറിപ്പ്: ബിവറേജസ് കോര്‍പറേഷന്‍ കേരളത്തിലെ പതിനാല് ജില്ലകളിലും ലഹരി വിമോചന കേന്ദ്രങ്ങള്‍ തുടങ്ങിയിരിക്കുന്നു......(ഹഹഹ..........ചിരിക്കാതെ എന്ത് ചെയ്യാന്‍........)

2010, മാർച്ച് 20, ശനിയാഴ്‌ച

രണ്ടു തരം പ്രണയങ്ങള്‍.......അല്ലെങ്കില്‍ ഒരു അവാര്‍ഡ് പ്രണയവും ഒരു കമ്മേര്‍ഷ്യല്‍ പ്രണയവും...

രണ്ടു തരം പ്രണയങ്ങള്‍..........അല്ലെങ്കില്‍ ഒരു അവാര്‍ഡ്  പ്രണയവും ഒരു  കമ്മേര്‍ഷ്യല്‍ പ്രണയവും... അതെ, ഈ  രണ്ടു പ്രണയങ്ങളും രണ്ടു തരം സിനിമകള്‍ പോലെ ആണ്‌...സുകുവിന്റെയും രാജുവിന്റെയും സുഹൃത്ത്‌ ബന്ധത്തിലൂടെ  ആണ്‌ ഈ പ്രണയങ്ങളുടെ അല്ലെങ്കില്‍ സിനിമകളുടെ തുടക്കം...അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് ഇവരുടെ സുഹൃത്ത്‌ ബന്ധം ആരംഭിക്കുന്നത്....

ആദ്യ സിനിമ (കമ്മേര്‍ഷ്യല്‍ മാത്രം )
ഹൈസ്കൂളില്‍ എത്തിയപ്പോള്‍ ആണ്‌ സുകു  തന്റെ ആദ്യ കമ്മേര്‍ഷ്യല്‍ ചിത്രം റിലീസ് ചെയ്യുന്നത്... ആ ചെറു പ്രായത്തില്‍ തന്നെ അവന്റെ ആദ്യ സിനിമ ഹിറ്റ്‌ ആയി...രാജുവിന് പാട്ടും ഡാന്‍സും സുകുവിനെ പോലെ അഭിനയിക്കാനും അറിയാത്തത് കൊണ്ട് സിനിമകളില്‍ ഒന്നും ചാന്‍സ് കിട്ടിയില്ല....താന്‍ കലാമൂല്യമുള്ള പടങ്ങളില്‍ മാത്രമേ അഭിനയിക്കുക ഉള്ളൂ എന്നും അതിനു ഇത്തരത്തിലുള്ള കോപ്രായങ്ങള്‍ ഒന്നും ആവശ്യമില്ല എന്നും ആണ്‌ രാജുവിന്റെ പക്ഷം...

രണ്ടാമത്തെ സിനിമ (കമ്മേര്‍ഷ്യല്‍ മാത്രം)
രാജുവും സുകുവും പ്ലസ്‌ ടു വിനു ചേര്ന്നു... ചെന്നപ്പോള്‍ തന്നെ സുകു തന്റെ ചിത്രത്തിലേക്ക് വേണ്ട പുതിയ നായികമാര്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു...ആദ്യ സിനിമ തന്നെ ഹിറ്റ്‌ ആക്കിയ സുകു ഇതിനകം തന്നെ മികച്ച ഒരു നടനായി കഴിഞ്ഞിരുന്നു...അത് കൊണ്ട് നായികമാര്‍ക്ക് ക്ഷാമമോന്നുമുണ്ടായില്ല ...
രാജു  ആകട്ടെ ഇത്തവണയും പച്ച തൊട്ടില്ല.......മരുന്നിനു പോലും ഒന്നുമില്ല...

മൂന്നാമത്തെ സിനിമ (കമ്മേര്‍ഷ്യല്‍ മാത്രം)
രാജുവും സുകുവും ബിരുദ പഠനത്തിനായി ചേര്ന്നു. സുകുവിന്റെ രണ്ടു മൂന്നു പടങ്ങള്‍ ഹിറ്റ്‌ ആയി തീയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നു...സിനിമ എന്ന ഈ കലയെ തിരിച്ചറിഞ്ഞ സുകുവിനു ഇപ്പോള്‍ പുതിയ നായികാ എന്ന് പറയുന്നത് ഒരു പ്രശ്നമാല്ലതായി മാറിയിരിക്കുന്നു. രാജുവിന്  ഇത്തവണയും രക്ഷയില്ല.... കലാമൂല്യമുള്ള പടങ്ങള്‍ ഒന്നും കിട്ടിയില്ല. സിനിമ അഭിനയത്തില്‍ തന്നെ താല്പര്യം നശിച്ച രാജു മദ്യം,  സിഗരറ്റ്   തുടങ്ങിയ മേച്ചില്‍ പുരങ്ങളിലേക്ക്  പ്രവേശിക്കുന്നു.....

നാലാമത്തെ  സിനിമ ( അവാര്‍ഡും കമ്മേര്ഷ്യലും)
രണ്ടു പേരും ബിരുധാനന്ധര ബിരുദത്തിനു ചേര്ന്നു... അവിടെ കുറച്ചു കലാമൂല്യമുള്ള നായികമാര്‍ ഉണ്ടായിരുന്നു... ചെലപ്പോള്‍ നായികമാരുടെ പ്രായം ഒരു കാരണം ആയിരിക്കാം....അതുകൊണ്ട് തന്നെ സുകുവിന്റെ കമ്മേര്‍ഷ്യല്‍ പടങ്ങളിലെക്കുള്ള ക്ഷണം കുറച്ചു നായികമാര്‍ നിരസിക്കുകയും ചെയ്തു...ദോഷം പറയരുതല്ലോ......രാജുവിന് ഒരു പടത്തില്‍ അഭിനയിക്കാന്‍ പറ്റി...രാജുവിന്റെ ആഗ്രഹം പോലെ തന്നെ കലാമൂല്യമുള്ള ഒരു സിനിമ....പാട്ടില്ല, ഡാന്‍സ് ഇല്ല, സ്ടണ്ടില്ല...സൂര്യ പ്രകാശം ഉണ്ടെങ്കില്‍ മാത്രം ഷൂട്ടിംഗ്. ചെലവു കുറച്ചു നിര്‍മിച്ച ഒരു അവാര്‍ഡ് സിനിമ... എന്തായാലും സിനിമ പൂര്‍ത്തിയായി തീയറ്ററുകളില്‍ എത്തി... കഷ്ടം.......അല്ലാതെന്തു പറയാന്‍.......കമ്മേര്‍ഷ്യല്‍ പടങ്ങള്‍ക്കിടയില്‍ ഒരു അവാര്‍ഡ് പടം...പൊട്ടി....എട്ടു നിലയില്‍ പൊട്ടി... ഇത്  അറിഞ്ഞു മനസ് തകര്‍ന്ന രാജു ഒരു ശപധമെടുത്തു...ഇത് തന്റെ ആദ്യത്തെയും അവസാനത്തെയും സിനിമ ആയിരിക്കും.......

അഞ്ചാമത്തെ സിനിമ  (കമ്മേര്‍ഷ്യല്‍ മാത്രം)
രാജുവും സുകുവും ജോലിയില്‍ പ്രവേശിക്കുന്നു....സുകു തന്റെ പുതിയ സിനിമയിലേക്കുള്ള  നായികയെ അവിടെ കണ്ടെത്തി...ആ പടവും ബോക്സ്‌ ഓഫീസില്‍ ഹിറ്റ്‌ ആയി...ആ സിനിമയോട് കൂടി തന്റെ സിനിമ അഭിനയം നിര്‍ത്താനുള്ള ചരിത്ര പരമായ തീരുമാനം സുകു പ്രഖ്യാപിച്ചു... അങ്ങനെ കമ്മേര്‍ഷ്യല്‍ പടങ്ങള്‍ മാത്രം അഭിനയിച്ചു വിജയിച്ച സുകു വിശ്രമ ജീവിതത്തിലേക്ക്....
രാജുവകട്ടെ.... തന്റെ അവാര്‍ഡ് സിനിമയിലെ ടൈറ്റില്‍ സോന്ഗ് പാടി കാലം കഴിക്കുന്നു ( ആ സിനിമയില്‍ ഒറ്റ പാട്ടേ ഉണ്ടായിരുന്നുള്ളൂ.......പേരെഴുതി കാണിക്കുമ്പോള്‍ ഉള്ള ഒരു കവിത.....) 

-ശുഭം -