ബ്ലോഗര്‍ സൂത്രം മെനു ബാര്‍

2010, ഏപ്രിൽ 4, ഞായറാഴ്‌ച

മദ്യം വിഷമാണോ???

മദ്യം വിഷമാണോ??? ഏയ്‌ .........ഒരിക്കലുമല്ല... ആരു പറഞ്ഞു മദ്യം വിഷമാണെന്ന്.....പണ്ടെങ്ങോ മദ്യത്തിന്റെ രുചി അറിയാത്ത നമ്മടെ ശ്രീ നാരായണ ഗുരുവോ മറ്റോ 
അങ്ങനെ പറഞ്ഞെന്നു വച്ച്......അങ്ങനെ ഒന്നുമല്ല...യഥാര്‍ത്ഥത്തില്‍ മദ്യം അമൃതാണ്.....ഞങ്ങള്‍ മലയാളികളുടെ ദേശിയ പാനിയം ആണ്‌...കേരള സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്ന നട്ടെല്ലു ആണ്‌...

കേരളത്തെ കുറിച്ച് ഈ അടുത്ത കാലത്ത് BBC   യില്‍  വന്നത് രണ്ടു വാര്‍ത്തകള്‍  ആണ്‌ . ഒന്ന് ആറ്റുകാല്‍ പോങ്കാലയെ കുറിച്ചും മറ്റൊന്ന് മലയാളികളുടെ മദ്യാസക്തിയെ കുറിച്ചും ആണ്‌......അങ്ങനെ നമ്മള്‍ ലോകപ്രശസ്തരായി മാറിയിരിക്കുന്നു....പാശ്ചാത്യ  രാജ്യങ്ങളില്‍ ആണും പെണ്ണും അമ്മയും 
അച്ഛനും എല്ലാം കൂടി ഒരുമിച്ചു കുടിച്ചിട്ടും നമ്മളോടോപ്പം എത്തുന്നില്ല...നമ്മള്‍ ന്യൂ ഇയര്‍ കാലത്ത് കുടിച്ച മദ്യത്തിന്റെ കണക്കു കണ്ടിട്ട്...സായിപ്പന്മാര്‍ക്ക് പോലും വിശ്വസിക്കാന്‍ പറ്റുന്നില്ല....അത് ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റ്‌  കളില്‍ നിന്നും മാത്രമുള്ള കണക്കാണ്...കേരളത്തില്‍ അങ്ങോളം ഇങ്ങോളം കിടക്കുന്ന ബാറില്‍ നിന്നുള്ള കണക്കു കൂടി എടുത്താല്‍........ആലോചിക്കാന്‍ വയ്യ....അതൊരു ഭീമമായ തുക ആയിരിക്കും....20 രൂപ നിര്‍മാണ ചെലവുള്ള  ചാത്തന്‍ സാധനത്തിനു 200  രൂപയാണ് കേരളത്തില്‍ വില...ഇനി 400 ആക്കിയാലും കാര്യമൊന്നുമില്ല......നമ്മള്‍ നേരത്തെ കണ്ട തുക കുറച്ചു കൂടി ഭീകരമായി മാറും അത്രേയുള്ളൂ....   

കൂടുതലും കൂലിപ്പണിക്കാരായ സാധാരണക്കാരന്‌ ആണ്‌ മദ്യത്തിനു ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കുന്നത് എന്ന് പറഞ്ഞാല്‍ അതിശയോക്തി ഇല്ല...അവനു ദിവസം കിട്ടുന്ന കൂലിയുടെ പകുതി മദ്യത്തിനു വേണ്ടി ചെലവഴിക്കുന്നു...ശാരിരിക അദ്വാനം കൂടുതല്‍ ഉള്ള അവരുടെ ശരീരത്തിനുള്ള മരുന്നാണ് അത്രേ മദ്യം....ഇപ്പോള്‍ നാട്ടില്‍ കൂട്ടുകാര്‍ തമ്മില്‍ കണ്ടു മുട്ടിയാല്‍ ഉള്ള പ്രധാന അജണ്ട മദ്യപാനമാണ്.....ഞാനൊരു അമ്പതു ഇടാം...... നീ  ഒരു അമ്പതു ഇട്....ഒരു പൈന്റ് എടുക്കാം...ഇതാണ് പ്രധാനവാചകം....

നമ്മുടെ നാട്ടിലെ ദാമ്പത്യ ബന്ധങ്ങള്‍ തകരുന്നതിന്റെയും കുറ്റകൃത്യങ്ങള്‍ വര്ധിക്കുന്നതിന്റെയും ഒരു പ്രധാന കാരണം മദ്യാസക്തി ആണ്‌.....ആളുകളുടെ ഇടയില്‍ പ്രതിപക്ഷ ബഹുമാനം ഇല്ലാതായിരിക്കുന്നു...
അച്ഛനെയോ അമ്മയെയോ ആരെയും  വകവക്കുന്നില്ല.....റോഡ്‌ സൈഡിലും കടത്തിണ്ണകളില്‍ ഇരുന്നും പരസ്യമായാണ് മദ്യപാനം......കുപ്പിയുടെ പോലും വലുപ്പം ഇല്ലാത്ത സ്കൂള്‍ കുട്ടികള്‍ വരെ മദ്യപിക്കുന്നവരാണ്.......  ഒരു അദൃശ്യമായ അരാജകത്വം കേരളത്തില്‍ നില നില്‍ക്കുന്നുണ്ട് എന്നുള്ളത് കാണാതെ വയ്യ...... ഒരു കുപ്പി പൊട്ടിച്ചാല്‍ അത് തീരുന്നിടം വരെയാണ് കുടി......അല്ലാതെ മതിയാകും വരെ അല്ല.....സന്ധ്യ സമയങ്ങളില്‍ കേരളത്തിലൂടെ ബസില്‍ യാത്ര ചെയ്താല്‍ ഇപ്പോള്‍ നമുക്ക് കുടിക്കാതെ തന്നെ ഫിറ്റാകാം.....കാരണം ഭൂരിപക്ഷവും അടിച്ചു പൂക്കുറ്റി ആയിരിക്കും...മദ്യം അങ്ങനെ മലയാളികളെ കാര്‍ന്നു തിന്നുകയാണ്.......ഇത് എവിടെ ചെന്ന് അവസാനിക്കുമോ എന്തോ???

മദ്യം അമൃത് ആണെന്ന് പറയുന്ന മലയാളി അണ്ണന്മാരെ........  ഒരു കാര്യം ഓര്‍ക്കുക...അധികമായാല്‍ അമൃതും വിഷമാണ്.......


പിന്കുറിപ്പ്: ബിവറേജസ് കോര്‍പറേഷന്‍ കേരളത്തിലെ പതിനാല് ജില്ലകളിലും ലഹരി വിമോചന കേന്ദ്രങ്ങള്‍ തുടങ്ങിയിരിക്കുന്നു......(ഹഹഹ..........ചിരിക്കാതെ എന്ത് ചെയ്യാന്‍........)

4 അഭിപ്രായങ്ങൾ:

  1. അണ്ണാ ..പോസ്റ്റ്‌ ഒക്കെ ഇഷ്ടപ്പെട്ടു ..പക്ഷെ എനിക്ക് ഇപ്പൊ ഒരു കാര്യം അറിയണം ..അണ്ണന്‍ അന്‍പതും അന്‍പതും നൂറു ഇട്ട് ഒരു പെയിന്റ് എടുക്കുന്ന കാര്യം പറഞ്ഞല്ലോ ...നൂറു രൂപക്ക് കിട്ടുന്ന ആ പെയിന്റ് ഏതാണ് അണ്ണാ !!! എങ്ങിനെ ഉണ്ട് ഐറ്റം ? :)

    മറുപടിഇല്ലാതാക്കൂ
  2. അണ്ണാ...........ഇത് ഞാന്‍ ഇപ്പോളാ കണ്ടത്.........
    അതിനു പ്രത്യേകിച്ച് പേര് ഒന്നുമില്ല........ചാത്തന്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ മതി അണ്ണാ.......
    വിക്ടോറിയയോ ഐലണ്ടോ റോഡ്‌ റോള്ളരോ എന്തെങ്കിലും കിട്ടും.........
    പിന്നെ അന്‍പതും അന്‍പതും നൂറിന്റെ കാര്യം.......
    അനിയന്ത്രിതമായ നാണയ പെരുപ്പത്തിന്റെയും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഡോളറിനെതിരെ രൂപ നേട്ടം കൊയ്യുന്നതിന്റെയും ഫലമായി ക്രൂട് ഓയില്‍ വില കൂടുകയും സ്വര്‍ണത്തിന്റെ വില റെക്കോര്‍ഡ്‌ ഭേദിച്ചു മുന്നേറുകയും ചെയ്തു കൊണ്ടിരിക്കുന്ന ഈ ഉത്തരാധുനിക കാലത്ത് 50 എന്നത് ഒരു 100 ആയാലും മലയാളി ..............എന്നും മലയാളി അല്ലെ അണ്ണാ...........

    മറുപടിഇല്ലാതാക്കൂ