ബ്ലോഗര്‍ സൂത്രം മെനു ബാര്‍

2010, മാർച്ച് 20, ശനിയാഴ്‌ച

രണ്ടു തരം പ്രണയങ്ങള്‍.......അല്ലെങ്കില്‍ ഒരു അവാര്‍ഡ് പ്രണയവും ഒരു കമ്മേര്‍ഷ്യല്‍ പ്രണയവും...

രണ്ടു തരം പ്രണയങ്ങള്‍..........അല്ലെങ്കില്‍ ഒരു അവാര്‍ഡ്  പ്രണയവും ഒരു  കമ്മേര്‍ഷ്യല്‍ പ്രണയവും... അതെ, ഈ  രണ്ടു പ്രണയങ്ങളും രണ്ടു തരം സിനിമകള്‍ പോലെ ആണ്‌...സുകുവിന്റെയും രാജുവിന്റെയും സുഹൃത്ത്‌ ബന്ധത്തിലൂടെ  ആണ്‌ ഈ പ്രണയങ്ങളുടെ അല്ലെങ്കില്‍ സിനിമകളുടെ തുടക്കം...അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് ഇവരുടെ സുഹൃത്ത്‌ ബന്ധം ആരംഭിക്കുന്നത്....

ആദ്യ സിനിമ (കമ്മേര്‍ഷ്യല്‍ മാത്രം )
ഹൈസ്കൂളില്‍ എത്തിയപ്പോള്‍ ആണ്‌ സുകു  തന്റെ ആദ്യ കമ്മേര്‍ഷ്യല്‍ ചിത്രം റിലീസ് ചെയ്യുന്നത്... ആ ചെറു പ്രായത്തില്‍ തന്നെ അവന്റെ ആദ്യ സിനിമ ഹിറ്റ്‌ ആയി...രാജുവിന് പാട്ടും ഡാന്‍സും സുകുവിനെ പോലെ അഭിനയിക്കാനും അറിയാത്തത് കൊണ്ട് സിനിമകളില്‍ ഒന്നും ചാന്‍സ് കിട്ടിയില്ല....താന്‍ കലാമൂല്യമുള്ള പടങ്ങളില്‍ മാത്രമേ അഭിനയിക്കുക ഉള്ളൂ എന്നും അതിനു ഇത്തരത്തിലുള്ള കോപ്രായങ്ങള്‍ ഒന്നും ആവശ്യമില്ല എന്നും ആണ്‌ രാജുവിന്റെ പക്ഷം...

രണ്ടാമത്തെ സിനിമ (കമ്മേര്‍ഷ്യല്‍ മാത്രം)
രാജുവും സുകുവും പ്ലസ്‌ ടു വിനു ചേര്ന്നു... ചെന്നപ്പോള്‍ തന്നെ സുകു തന്റെ ചിത്രത്തിലേക്ക് വേണ്ട പുതിയ നായികമാര്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു...ആദ്യ സിനിമ തന്നെ ഹിറ്റ്‌ ആക്കിയ സുകു ഇതിനകം തന്നെ മികച്ച ഒരു നടനായി കഴിഞ്ഞിരുന്നു...അത് കൊണ്ട് നായികമാര്‍ക്ക് ക്ഷാമമോന്നുമുണ്ടായില്ല ...
രാജു  ആകട്ടെ ഇത്തവണയും പച്ച തൊട്ടില്ല.......മരുന്നിനു പോലും ഒന്നുമില്ല...

മൂന്നാമത്തെ സിനിമ (കമ്മേര്‍ഷ്യല്‍ മാത്രം)
രാജുവും സുകുവും ബിരുദ പഠനത്തിനായി ചേര്ന്നു. സുകുവിന്റെ രണ്ടു മൂന്നു പടങ്ങള്‍ ഹിറ്റ്‌ ആയി തീയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നു...സിനിമ എന്ന ഈ കലയെ തിരിച്ചറിഞ്ഞ സുകുവിനു ഇപ്പോള്‍ പുതിയ നായികാ എന്ന് പറയുന്നത് ഒരു പ്രശ്നമാല്ലതായി മാറിയിരിക്കുന്നു. രാജുവിന്  ഇത്തവണയും രക്ഷയില്ല.... കലാമൂല്യമുള്ള പടങ്ങള്‍ ഒന്നും കിട്ടിയില്ല. സിനിമ അഭിനയത്തില്‍ തന്നെ താല്പര്യം നശിച്ച രാജു മദ്യം,  സിഗരറ്റ്   തുടങ്ങിയ മേച്ചില്‍ പുരങ്ങളിലേക്ക്  പ്രവേശിക്കുന്നു.....

നാലാമത്തെ  സിനിമ ( അവാര്‍ഡും കമ്മേര്ഷ്യലും)
രണ്ടു പേരും ബിരുധാനന്ധര ബിരുദത്തിനു ചേര്ന്നു... അവിടെ കുറച്ചു കലാമൂല്യമുള്ള നായികമാര്‍ ഉണ്ടായിരുന്നു... ചെലപ്പോള്‍ നായികമാരുടെ പ്രായം ഒരു കാരണം ആയിരിക്കാം....അതുകൊണ്ട് തന്നെ സുകുവിന്റെ കമ്മേര്‍ഷ്യല്‍ പടങ്ങളിലെക്കുള്ള ക്ഷണം കുറച്ചു നായികമാര്‍ നിരസിക്കുകയും ചെയ്തു...ദോഷം പറയരുതല്ലോ......രാജുവിന് ഒരു പടത്തില്‍ അഭിനയിക്കാന്‍ പറ്റി...രാജുവിന്റെ ആഗ്രഹം പോലെ തന്നെ കലാമൂല്യമുള്ള ഒരു സിനിമ....പാട്ടില്ല, ഡാന്‍സ് ഇല്ല, സ്ടണ്ടില്ല...സൂര്യ പ്രകാശം ഉണ്ടെങ്കില്‍ മാത്രം ഷൂട്ടിംഗ്. ചെലവു കുറച്ചു നിര്‍മിച്ച ഒരു അവാര്‍ഡ് സിനിമ... എന്തായാലും സിനിമ പൂര്‍ത്തിയായി തീയറ്ററുകളില്‍ എത്തി... കഷ്ടം.......അല്ലാതെന്തു പറയാന്‍.......കമ്മേര്‍ഷ്യല്‍ പടങ്ങള്‍ക്കിടയില്‍ ഒരു അവാര്‍ഡ് പടം...പൊട്ടി....എട്ടു നിലയില്‍ പൊട്ടി... ഇത്  അറിഞ്ഞു മനസ് തകര്‍ന്ന രാജു ഒരു ശപധമെടുത്തു...ഇത് തന്റെ ആദ്യത്തെയും അവസാനത്തെയും സിനിമ ആയിരിക്കും.......

അഞ്ചാമത്തെ സിനിമ  (കമ്മേര്‍ഷ്യല്‍ മാത്രം)
രാജുവും സുകുവും ജോലിയില്‍ പ്രവേശിക്കുന്നു....സുകു തന്റെ പുതിയ സിനിമയിലേക്കുള്ള  നായികയെ അവിടെ കണ്ടെത്തി...ആ പടവും ബോക്സ്‌ ഓഫീസില്‍ ഹിറ്റ്‌ ആയി...ആ സിനിമയോട് കൂടി തന്റെ സിനിമ അഭിനയം നിര്‍ത്താനുള്ള ചരിത്ര പരമായ തീരുമാനം സുകു പ്രഖ്യാപിച്ചു... അങ്ങനെ കമ്മേര്‍ഷ്യല്‍ പടങ്ങള്‍ മാത്രം അഭിനയിച്ചു വിജയിച്ച സുകു വിശ്രമ ജീവിതത്തിലേക്ക്....
രാജുവകട്ടെ.... തന്റെ അവാര്‍ഡ് സിനിമയിലെ ടൈറ്റില്‍ സോന്ഗ് പാടി കാലം കഴിക്കുന്നു ( ആ സിനിമയില്‍ ഒറ്റ പാട്ടേ ഉണ്ടായിരുന്നുള്ളൂ.......പേരെഴുതി കാണിക്കുമ്പോള്‍ ഉള്ള ഒരു കവിത.....) 

-ശുഭം -

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ