ബ്ലോഗര്‍ സൂത്രം മെനു ബാര്‍

2010, ഏപ്രിൽ 23, വെള്ളിയാഴ്‌ച

nostagia അഥവാ NOSTALGIA

 Nostalgia എന്നുപറയുന്നത് ഒരു അതിഭയങ്കരമായ സംഭവമാണ്...
എന്റെ  Nostalgia  ആരംഭിക്കുന്നതും അവസാനിക്കുന്നതും സര്‍വകലാശാല ജീവിതത്തില്‍ നിന്നാണ്...
അതിനു മുന്‍പും പിന്‍പും ഓര്‍മ്മകള്‍ മാത്രമാണ്. അത്  Nostalgia എന്ന അതിഭയങ്കരമായ തലത്തിലേക്ക്  ഉയര്‍ന്നിരുന്നില്ല...എന്തുകൊണ്ടാവും അങ്ങനെ സംഭാവിക്കാഞ്ഞത്??? അത് ഒരു ചോദ്യം മാത്രമാണ്. അതിന്റെ ഉത്തരം ലളിതമാണ്.പക്ഷെ പറഞ്ഞു ഫലിപ്പിക്കാന്‍ പ്രയാസവുമാണ് ....

സര്‍വകലാശാല ഹോസ്റ്റല്‍.......എനിക്ക് തോന്നുന്നു...ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലം അതാണെന്ന്....നീണ്ട അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷവും അത് ഓര്‍മയില്‍ പതിയാന്‍ അധിക സമയം വേണ്ട.....രാത്രിയില്‍ ഭക്ഷണം കഴിഞ്ഞു വന്നു അനിയത്രിതമായ സ്വാതന്ത്ര്യത്തോടെ റോഡില്‍ കിടക്കുന്നതും...ഭൂമിക്കു താഴെയും മുകളിലും ആയുള്ള എല്ലാ വിഷയങ്ങളിലും ഇടപെടുന്നതും തര്‍ക്കിക്കുന്നതും.......
ഹോ......ഓര്‍ക്കുമ്പോള്‍ തന്നെ എന്ത് സന്തോഷമാണ്........ എന്ത് രുചിയായിരുന്നു......ഹോസ്ടലിലെ ഭക്ഷണത്തിന്.......എന്തൊക്കെ തരത്തിലുള്ള കറികള്‍........ഓര്‍ക്കുമ്പോള്‍ നാവില്‍ വെള്ളമൂറുന്നു.......വെളുപ്പിനെ വരെ നീണ്ടുനില്‍ക്കുന്ന നടന്‍ പാട്ടുകളുടെ പോലിമയോടെയുള്ള ആഘോഷ പരിപാടികള്‍....... എന്ത് സ്വാതന്ത്ര്യം ആയിരുന്നു........അത് അനുഭവിച്ചു തന്നെ അറിയണം.....

ഹോ.....എന്റെ ക്ലാസ്സ്‌ റൂം ......മിടുക്കന്മാരും മിടുക്കികളുമായ എന്റെ കൂട്ടുകാര്‍.......സര്‍വകലാശാല ഫിലിം ഫെസ്ടിവല്‍......സര്‍വകലാശാല ആര്‍ട്ട്‌ ഫെസ്ടിവല്‍.....അസാധ്യമായി ക്ലാസുകള്‍ എടുക്കുന്ന അധ്യാപകര്‍....പരീക്ഷകള്‍.........അതിന്റെ തലേനാള്‍ ഉള്ള പഠനങ്ങള്‍........ഹോ....സമയം പോയതെ അറിഞ്ഞില്ല.........രണ്ടു രണ്ടര വര്ഷം എങ്ങനെ കടന്നു പോയി.........

മലയുടെ മുകളിലേക്ക് പോയ ദിവസം.........കെട്ടിടത്തിനു മുകളില്‍ കയറിയ ദിവസം.....നീന്താന്‍ ശ്രമിച്ചു വെള്ളം കുടിച്ച ദിവസം.....കരിക്കുകള്‍ കുടിച്ച ദിവസം......ചീനി ചുട്ടു തിന്ന ദിവസം........നോയമ്പ് എടുത്ത ദിവസം.........മാങ്ങാ തിന്നു ജീവിച്ച ദിവസം.........രാത്രി സഞ്ചാരങ്ങള്‍........സെക്കന്റ്‌ ഷോ സിനിമകള്‍.......ടൌണിലെ രണ്ടു രൂപ മാത്രം വിലയുള്ള ഉഴുന്ന് വടകള്‍...ഉള്ളിവടകള്‍...മുളക് ബജ്ജികള്‍.........ഇതൊക്കെ ഇപ്പോളും ഓര്‍മയില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അതിനു വേറെ ഒരു പേരില്ല........nostagia അഥവാ NOSTALGIA .........

5 അഭിപ്രായങ്ങൾ: